‘അഹന്തയിൽ നിന്നും മുക്തി നേടുന്നു’:തല മുണ്ഡനം ചെയ്ത് രചന നാരായണൻ കുട്ടി

മിനിസ്ക്രീനിൽ നിന്നുമെത്തി സിനിമാലോകത്ത് ശ്രദ്ധ നേടിയ താരമാണ് രചന നാരായണൻകുട്ടി .തിരുപ്പതി ക്ഷേത്രത്തിലെത്തി തല മുണ്ഡനം ചെയ്‌തിരിക്കുകയാണ് താരമിപ്പോൾ.തിരുപ്പതിയിൽ വഴിപാടായി മുടി സമർപ്പിച്ച് എല്ലാ അഹംഭാവത്തിൽ നിന്നും മുക്തി നേടിയിരിക്കുന്നു എന്നാണ് സോഷ്യൽ മീഡിയ കുറിപ്പിൽ രചന പറയുന്നത്.’ഗോവിന്ദാ ഗോവിന്ദാ.. എന്നെ സമർപ്പിക്കുന്നു. അഹന്തയിൽ നിന്ന് മുക്തി നേടുന്നു, തമോഗുണങ്ങൾ നീക്കം ചെയ്യുന്ന ഭഗവാന്റെ സന്നിധിയിൽ, എന്ന
അടികുറിപ്പോടെയാണ് തല മുണ്ഡനം ചെയ്‌തതിനു ശേഷമുള്ള ചിത്രങ്ങൾ
താരം പങ്കുവച്ചിരിക്കുന്നത്. തൃശ്ശൂർ സ്വദേശിയായ രചനയുടെ വിദ്യാർത്ഥിയായിരുന്നപ്പോൾ മുതൽ സ്ക്കൂൾ കലോത്സവങ്ങളിൽ സജീവസാന്നിധ്യമായിരുന്നു. ശാസ്ത്രീയനൃത്തം, ഓട്ടൻ തുള്ളൽ, കഥകളി, കഥാപ്രസംഗം തുടങ്ങിയ ഇനങ്ങളിലെല്ലാം സജീവമായി പങ്കെടുക്കുന്ന രചന നാലാം ക്ളാസുമുതൽ പത്തുവരെ തൃശൂർ ജില്ലാ കലാതിലകമായിരുന്നു പിന്നീട് യൂണിവേഴ്‌സിറ്റി കലാതിലകമായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മഴവിൽ മനോരമയിലെ ‘മറിമായം പരമ്പരയാണ് രചനയെ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ പ്രശസ്തയാക്കിയത്. തൃശൂരിലെ ഒരു മാനേജ്‌മെന്റ് സ്‌കൂളിൽ ഇംഗീഷ് അധ്യാപികയായി ജോലി ചെയ്തു കൊണ്ടിരിക്കുമ്പോഴാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

അമിത് ഷായ്ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം

ഡല്‍ഹി : അംബേദ്കര്‍ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം....

അഞ്ചു വയസ്സുകാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; അച്ഛനും രണ്ടാനമ്മയും കുറ്റക്കാരെന്ന് കോടതി

തൊടുപുഴ: കുമളിയില്‍ അഞ്ചു വയസ്സുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളായ...

കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ജീവനൊടുക്കി

‌കട്ടപ്പന: ഇടുക്കി കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത നിലയില്‍....

ഓഹരി വിപണിയില്‍ ഇന്നും നഷ്ടം

ഡൽഹി: 85 കടന്ന് സർവകാല റെക്കോർഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയ രൂപ ഇന്ന്...