ഇ.ഡിയോട് നോ പറഞ്ഞ് ആപ്പിൾ

ഡൽഹി: മദ്യനയക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഐ ഫോൺ അൺലോക്ക് ചെയ്ത് നൽകണമെന്ന ഇ.ഡിയുടെ ആവശ്യം നിരാകരിച്ച് ആപ്പിൾ കമ്പനി. ദൽഹി മദ്യ നയവുമായി ബന്ധ​പ്പെട്ട കള്ളപ്പണ ഇടപാടുകളെ പറ്റിയുള്ള അന്വേഷണത്തിന്റെ ഭാഗമായി കെജ്‌രിവാളിന്റെ ഫോൺ ആക്‌സസ് ചെയ്ത് നൽകണമെന്ന് ഇ.ഡി ‘അനൗപചാരികമായി’ ആപ്പിളിനോട ആവശ്യ​പ്പെട്ടിരുന്നു. അറസ്റ്റ് ചെയ്യ് ജയിലിലടച്ച കെജ്‌രിവാളിനെതി​രെ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗാമായാണ് ആപ്പിൾ കമ്പനിയെ ഇ.ഡി സമീപിച്ചത്.
എന്നാൽ മൊബൈൽ ഉടമയുടെ പാസ്​വേഡ് ഉപയോഗിച്ച് മാത്രമെ ഡാറ്റ അക്സസ് ചെയ്യാൻ സാധിക്കുവെന്നും വിവരങ്ങൾ ചോർത്തി നൽകി​ല്ലെന്നും ആപ്പിൾ വ്യക്തമാക്കി.എക്സൈസ് നയവുമായി ബന്ധപ്പെട്ട് മാർച്ച് 21ന് രാത്രിയാണ് കെജ്‌രിവാളിനെ അദ്ദേഹത്തിൻ്റെ വസതിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ അന്ന് രാത്രി തന്നെ മുഖ്യമന്ത്രി ഐഫോൺ സ്വിച്ച് ഓഫ് ചെയ്യുകയും പാസ്‌വേഡ് ഇ.ഡിക്ക് നൽകാൻ വിസമ്മതിക്കുകയും ചെയ്തു.
തന്റെ മൊബൈൽ ഫോൺ ഡാറ്റയും ചാറ്റുകളും ആക്‌സസ് ചെയ്യുന്നതിലൂടെ, എ.എപിയുടെ തിരഞ്ഞെടുപ്പ് തന്ത്രവും സഖ്യ സമവാക്യങ്ങളെയും കുറിച്ചുള്ള വിശദാംശങ്ങൾ ഇ.ഡിക്ക് ലഭിക്കുമെന്ന് കെജ്‌രിവാൾ പറഞ്ഞിരുന്നു. ഇതാദ്യമായല്ല ഐ ഫോൺ അക്സ്സ് ചെയ്യാനുള്ള ആവശ്യം ആപ്പിൾ കമ്പനി നിരാകരിക്കുന്നത്. മുമ്പ് യു.എസ് സർക്കാറിനോട് പോലും വിവരങ്ങൾ നൽകാനാവില്ലെന്ന് ആപ്പിൾ വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

അമിത് ഷായ്ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം

ഡല്‍ഹി : അംബേദ്കര്‍ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം....

അഞ്ചു വയസ്സുകാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; അച്ഛനും രണ്ടാനമ്മയും കുറ്റക്കാരെന്ന് കോടതി

തൊടുപുഴ: കുമളിയില്‍ അഞ്ചു വയസ്സുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളായ...

കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ജീവനൊടുക്കി

‌കട്ടപ്പന: ഇടുക്കി കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത നിലയില്‍....

ഓഹരി വിപണിയില്‍ ഇന്നും നഷ്ടം

ഡൽഹി: 85 കടന്ന് സർവകാല റെക്കോർഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയ രൂപ ഇന്ന്...