ജെ.പി നഡ്ഡ പണം നിറച്ച ബാഗുകൾ വിതരണം ചെയ്തു: ആരോപണവുമായി തേജസ്വി യാദവ്

പട്‌ന: ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡക്കെതിരെ ആരോപണവുമായി ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്. കഴിഞ്ഞ ദിവസം ജെ.പി നഡ്ഡ ബിഹാറിൽ പലയിടങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയിരുന്നു. ഈ പ്രചാരണത്തിലെല്ലാം പണം നിറച്ച അഞ്ച് ബാഗുകളുമായാണ് നഡ്ഡ എത്തിയതെന്നാണ് ആരോപണം. തെരഞ്ഞെടുപ്പ് നടക്കുന്നിടത്ത് ഈ ബാഗുകൾ വിതരണം ചെയ്‌തെന്നും തേജസ്വി യാദവ് ആരോപിച്ചു. അന്വേഷണ സംഘങ്ങളുടെ പൂർണപിന്തുണയോടെയാണ് ജെ.പി നഡ്ഡ ഇത്തരം പ്രവർത്തികൾ ചെയ്യുന്നതെന്ന് തേജ്വസി യാദവ് ഉന്നയിച്ചു. ബി.ജെ.പി നേതൃത്വം ഇതുവരെ സംഭവത്തിൽ പ്രതികരിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

അമിത് ഷായ്ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം

ഡല്‍ഹി : അംബേദ്കര്‍ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം....

അഞ്ചു വയസ്സുകാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; അച്ഛനും രണ്ടാനമ്മയും കുറ്റക്കാരെന്ന് കോടതി

തൊടുപുഴ: കുമളിയില്‍ അഞ്ചു വയസ്സുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളായ...

കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ജീവനൊടുക്കി

‌കട്ടപ്പന: ഇടുക്കി കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത നിലയില്‍....

ഓഹരി വിപണിയില്‍ ഇന്നും നഷ്ടം

ഡൽഹി: 85 കടന്ന് സർവകാല റെക്കോർഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയ രൂപ ഇന്ന്...