നെല്ലിയമ്പം ഇരട്ടക്കൊല; പ്രതി കുറ്റക്കാരനെന്ന് കോടതി

ക​ൽ​പ​റ്റ: പ​ന​മ​രം നെ​ല്ലി​യ​മ്പം ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ലെ പ്ര​തി കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി. വ​യ​നാ​ട് അ​ഡീ​ഷ​ന​ൽ ഡി​സ്ട്രി​ക്ട് ആ​ൻ​ഡ് സെ​ഷ​ൻ​സ് കോ​ട​തി -ര​ണ്ടാ​ണ് പ്ര​തി അ​ർ​ജു​ൻ കു​റ്റ​ക്കാ​ര​നെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ഏ​പ്രി​ൽ 29ന് ​കോ​ട​തി ശി​ക്ഷ‍ പ്ര​ഖ്യാ​പി​ക്കും. സെ​ക്ഷ​ൻ 302 ഐ.​പി.​സി(​കൊ​ല​പാ​ത​കം),449 ഐ.​പി.​സി ഭ​വ​ന​ഭേ​ദ​നം) 201 ഐ.​പി.​സി( തെ​ളി​വ് ന​ശി​പ്പി​ക്ക​ൽ)’ എ​ന്നീ വ​കു​പ്പു​ക​ളി​ലാ​ണ് പ്ര​തി കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ജി​ല്ല സെ​ഷ​ൻ​സ് അ​ഡ്ഹോ​ക്ക് ര​ണ്ട് കോ​ട​തി ജ​ഡ്ജ് എ​സ്.​കെ. അ​നി​ൽ കു​മാ​ർ ക​ണ്ടെ​ത്തി​യ​ത്.2021 ജൂ​ൺ 10ന് ​രാ​ത്രി​യാ​ണ് അ​ർ​ജു​ൻ വ​യോ​ധി​ക ദ​മ്പ​തി​ക​ളാ​യ റി​ട്ട. അ​ധ്യാ​പ​ക​ൻ കേ​ശ​വ​നെ​യും ഭാ​ര്യ പ​ത്മാ​വ​തി​യെ​യും മോ​ഷ​ണ ശ്ര​മ​ത്തി​നി​ടെ വെ​ട്ടി​ക്കൊ​ന്ന​ത്. നെ​ല്ലി​യ​മ്പ​ത്തെ വീ​ട്ടി​ൽ വെ​ട്ടേ​റ്റ നി​ല​യി​ൽ അ​യ​ൽ​വാ​സി​ക​ളാ​ണ് ദ​മ്പ​തി​ക​ളെ ആ​ദ്യം ക​ണ്ട​ത്. വ​യ​റി​നും ത​ല​ക്ക് വെ​ട്ടും കു​ത്തു​മേ​റ്റ കേ​ശ​വ​ൻ സം​ഭ​വ​സ്ഥ​ല​ത്ത് മ​രി​ച്ചു.നെ​ഞ്ചി​നും ക​ഴു​ത്തി​നും ഇ​ട​യി​ൽ കു​ത്തേ​റ്റ പ​ത്മാ​വ​തി വ​യ​നാ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്. പ​ന​മ​രം, നീ​ർവാ​രം സ്‌​കൂ​ളു​ക​ളി​ലെ കാ​യി​കാ​ധ്യാ​പ​ക​നാ​യി​രു​ന്നു മ​രി​ച്ച കേ​ശ​വ​ൻ. സം​ഭ​വം ക​ഴി​ഞ്ഞ് മൂ​ന്നു മാ​സ​ത്തി​നു​ശേ​ഷം സെ​പ്റ്റം​ബ​ർ 17നാ​ണ് പ്ര​തി അ​യ​ൽ​വാ​സി​യാ​യ നെ​ല്ലി​യ​മ്പം കാ​യ​ക്കു​ന്ന് കു​റു​മ​ക്കോ​ള​നി​യി​ലെ അ​ർ​ജു​ൻ അ​റ​സ്റ്റി​ലാ​വു​ന്ന​ത്.2021 ജൂ​ൺ ഒ​മ്പ​തി​നു മാ​ന​ന്ത​വാ​ടി ഡി​വൈ.​എ​സ്.​പി​യു​ടെ കാ​ര്യാ​ല​യ​ത്തി​ൽ ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ടെ പു​റ​ത്തേ​ക്കോ​ടി​യ അ​ർജു​ൻ വി​ഷം ക​ഴി​ച്ച് ആ​ത്മ​ഹ​ത്യ​ക്കു ശ്ര​മി​ച്ചി​രു​ന്നു. മേ​പ്പാ​ടി​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ക്കു​ശേ​ഷം വീ​ണ്ടും ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

അമിത് ഷായ്ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം

ഡല്‍ഹി : അംബേദ്കര്‍ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം....

അഞ്ചു വയസ്സുകാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; അച്ഛനും രണ്ടാനമ്മയും കുറ്റക്കാരെന്ന് കോടതി

തൊടുപുഴ: കുമളിയില്‍ അഞ്ചു വയസ്സുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളായ...

കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ജീവനൊടുക്കി

‌കട്ടപ്പന: ഇടുക്കി കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത നിലയില്‍....

ഓഹരി വിപണിയില്‍ ഇന്നും നഷ്ടം

ഡൽഹി: 85 കടന്ന് സർവകാല റെക്കോർഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയ രൂപ ഇന്ന്...