പോളിങ് സ്റ്റേഷനിൽ കയറാൻ അനുവ​ദിച്ചില്ല; ബി.ജെ.പി പ്രവർത്തകരെ ബൂത്തിലേക്ക് വിടുന്നത് ജനങ്ങളെ ഭയപ്പെടുത്താൻ – ഛത്തീസ്​ഗഡ് മുഖ്യമന്ത്രി

റായ്പൂർ: പോളിങ് സ്റ്റേഷനിൽ കയറാൻ അനുവ​ദിക്കാതെ ബി.ജെ.പി പ്രവർത്തകർ തന്നെ തടഞ്ഞുനിർത്തിയെന്ന് ഛത്തീസ്​ഗഡ് മു‌ഖ്യമന്ത്രി ഭുപേഷ് ങാ​ഗേൽ. ബി.ജെ.പിയുടെ തോൽവി ഉറപ്പാണെന്നും സമാധാനപരമായ രീതിയിൽ പരമാവതി പോളിങ് ഉറപ്പാക്കാൻ കോൺ​ഗ്രസ് പ്രവർത്തകർ ശ്രദ്ധിക്കണണെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിന്റെ വീ‍ഡിയോ സമൂഹമാധ്യമങ്ങളിൽ ഭാ​ഗേൽ തന്നെയാണ് പങ്കുവെച്ചത്. ഭൂപേഷ് ഭാ​ഗേൽ ഒരു സ്ഥാനാർത്ഥിയാണ്,അദ്ദേഹത്തെ ബി.ജെ.പി ​ഗുണ്ടകൾ പോളിങ് ബൂത്തിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് തടയുകയാണ്,, ഭാ​ഗേൽ കുറിച്ചു. ജനങ്ങളെ ഭീഷണിപ്പെടുത്താനാണ് ബി.ജെ.പി അവരുടെ ​ഗുണ്ടകളെ പോളിങ് ബൂത്തിലേക്ക് അയക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇ.വി.എം മെഷീനിൽ തന്റെ ഫോട്ടോ വ്യക്തതയില്ലാത്തതാണെന്ന് ചൂണ്ടിക്കാട്ടി നിരവധി വോട്ടർമാർ ബന്ധപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് കമീഷൻ നിർദേശിച്ച പ്രകാരമാണ് ഫോട്ടോ നൽകിയിരുന്നത്. ഇതെല്ലാം ​ഗൂഢാലോചനയുടെ ഭാ​ഗമാണോ എന്നും അദ്ദേഹം ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

അമിത് ഷായ്ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം

ഡല്‍ഹി : അംബേദ്കര്‍ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം....

അഞ്ചു വയസ്സുകാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; അച്ഛനും രണ്ടാനമ്മയും കുറ്റക്കാരെന്ന് കോടതി

തൊടുപുഴ: കുമളിയില്‍ അഞ്ചു വയസ്സുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളായ...

കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ജീവനൊടുക്കി

‌കട്ടപ്പന: ഇടുക്കി കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത നിലയില്‍....

ഓഹരി വിപണിയില്‍ ഇന്നും നഷ്ടം

ഡൽഹി: 85 കടന്ന് സർവകാല റെക്കോർഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയ രൂപ ഇന്ന്...