പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ ക്ഷ​യ​രോ​ഗം വ​ർ​ധി​ക്കു​ന്നു

മ​സ്ക​ത്ത്: ഒ​മാ​നി​ൽ വി​ദേ​ശി​ക​ൾ​ക്കി​ട​യി​ൽ ക്ഷ​യ​രോ​ഗം വ​ർ​ധി​ക്കു​ന്ന​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വെ​ളി​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​രു ല​ക്ഷം പേ​രി​ൽ 9.5 രോ​ഗി​ക​ളെ ക​ണ്ടെ​ത്തി​യ​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. വി​ദേ​ശി​ക​ളി​ൽ രോ​ഗം വ​ർ​ധി​ക്കാ​ൻ പ്ര​ധാ​ന കാ​ര​ണം ക്ഷ​യ​രോ​ഗ കേ​സു​ക​ൾ കൂ​ടു​ത​ലു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് വ​രു​ന്ന​വ​രി​ൽ​നി​ന്ന് പ​ക​രു​ന്ന​താ​ണെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ ഡോ. ​ഫാ​തി​മ അ​ൽ യാ​ഖൂ​ബി പ​റ​ഞ്ഞു. സ്വ​ദേ​ശി​ക​ളി​ലെ രോ​ഗ​ബാ​ധ 2018 മു​ത​ൽ കു​റ​ഞ്ഞ​താ​യും അ​വ​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ർ​ഷം 490 ടി.​ബി കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​തി​ൽ 99 പേ​ർ സ്വ​ദേ​ശി​ക​ളാ​ണ്. 2019 മു​ത​ൽ ഒ​മാ​നി​ക​ള​ല്ലാ​ത്ത​വ​രി​ൽ രോ​ഗ​ത്തി​ൽ വ​ൻ വ​ർ​ധ​ന​യു​ണ്ടാ​യി​ട്ടു​ണ്ട്. മൊ​ത്തം രോ​ഗി​ക​ളി​ൽ 94.3 ശ​ത​മാ​നം വി​ദേ​ശി​ക​ളാ​ണ്. ഇ​തി​ൽ മൂ​ന്ന് രോ​ഗി​ക​ൾ മ​രു​ന്നു​ക​ൾ​ക്ക് പ്ര​തി​ക​രി​ക്കാ​ത്ത​വ​രും 18 മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.ഒ​മാ​നി​ൽ പൊ​തു​വെ ടി.​ബി കേ​സു​ക​ൾ കു​റ​വാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്ന​ത്. 2012 മു​ത​ൽ ഒ​രു ല​ക്ഷ​ത്തി​ന് പ​ത്ത് രോ​ഗി​ക​ൾ എ​ന്നാ​യി​രു​ന്നു ക​ണ​ക്ക്. എ​ന്നാ​ൽ, വി​ദേ​ശി​ക​ളി​ൽ പു​തി​യ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന രീ​തി ന​ട​പ്പാ​യ​തോ​ടെ​യാ​ണ് രോ​ഗി​ക​ളു​ടെ എ​ണ്ണം ചെ​റി​യ തോ​തി​ൽ വ​ർ​ധി​ക്കാ​ൻ തു​ട​ങ്ങി. ടി.​ബി രാ​ജ്യ​ത്തു​നി​ന്ന്​ തു​ട​ച്ചു​നീ​ക്കാ​ൻ 2021മാ​ർ​ച്ച് 24ന് ​പു​തി​യ ദേ​ശീ​യ​ന​യം രൂ​പ​വ​ത്​​ക​രി​ച്ചി​രു​ന്നു. 2035 ആ​വു​മ്പോ​ഴേ​ക്കും രോ​ഗി​ക​ളു​ടെ എ​ണ്ണം ഒ​രു ദ​ശ​ക്ഷ​ത്തി​ന് 100 ആ​യി കു​റ​ക്കു​ക​യാ​ണ് ല​ക്ഷ്യം. രോ​ഗം ബാ​ധി​ക്കു​ന്ന​തി​ന് മു​മ്പ് രോ​ഗ​ത്തെ തു​ര​ത്തു​ക എ​ന്ന​താ​ണ് ന​യം. രോ​ഗം ത​ട​യ​ൽ, രോ​ഗം ക​ണ്ടെ​ത്ത​ൽ, ചി​കി​ത്സ​ക്ക് പ്രോ​ത്സാ​ഹ​നം ന​ൽ​ക​ൽ എ​ന്നി​വ​യാ​ണ് ചെ​യ്യു​ന്ന​ത്. ഈ ​വി​ഭാ​ഗ​ത്തി​ലെ മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ക, പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ക, ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ബോ​ധ​വ​ത്ക​ര​ണം ശ​ക​ത​മാ​ക്കു​ക എ​ന്നി​വ ഇ​തി​ന്റെ ഭാ​ഗ​മാ​ണ്.ഒ​മാ​ൻ മ​റ്റ് ലോ​ക​രാ​ജ്യ​ങ്ങ​ൾ​ക്കൊ​പ്പം ചേ​ർ​ന്ന് മാ​ർ​ച്ച് 24ന് ​ലോ​ക ടി.​ബി ദി​നം ആ​ച​രി​ക്കു​ന്നു​ണ്ട്. ടി.​ബി ഉ​ച്ഛാ​ട​ന നീ​ക്ക​ങ്ങ​ൾ​ക്ക് ലോ​ക​ത്ത് കോ​വി​ഡ് ത​ട​സ്സ​മാ​യി​രു​ന്നു. അ​തി​നാ​ൽ ഈ ​പ​തി​റ്റാ​ണ്ടി​ൽ ആ​ദ്യ​മാ​യി ലോ​ക​ത്ത് ടി.​ബി മ​ര​ണ​ങ്ങ​ൾ വ​ർ​ധി​ച്ചി​രു​ന്നു. 2022 ൽ ​ലോ​ക​ത്ത് 7.5 ദ​ശ​ല​ക്ഷം പേ​രാ​ണ് ടി.​ബി മൂ​ലം മ​രി​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

അമിത് ഷായ്ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം

ഡല്‍ഹി : അംബേദ്കര്‍ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം....

അഞ്ചു വയസ്സുകാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; അച്ഛനും രണ്ടാനമ്മയും കുറ്റക്കാരെന്ന് കോടതി

തൊടുപുഴ: കുമളിയില്‍ അഞ്ചു വയസ്സുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളായ...

കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ജീവനൊടുക്കി

‌കട്ടപ്പന: ഇടുക്കി കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത നിലയില്‍....

ഓഹരി വിപണിയില്‍ ഇന്നും നഷ്ടം

ഡൽഹി: 85 കടന്ന് സർവകാല റെക്കോർഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയ രൂപ ഇന്ന്...