ഫ്ലോട്ടിങ്​ സംവരണം; സർക്കാർ തീരുമാനം വേണമെന്ന്​ പ്രോസ്​പെക്​ടസ്​ പരിഷ്കരണ സമിതിയും

തി​രു​വ​ന​ന്ത​പു​രം: ​ഫ്ലോ​ട്ടി​ങ്​ സം​വ​ര​ണ​ത്തി​ൽ സ​ർ​ക്കാ​ർ തീ​രു​മാ​നം വേ​ണ​മെ​ന്ന്​​ പ്രോ​സ്​​പെ​ക്​​ട​സ്​ പ​രി​ഷ്​​ക​ര​ണ സ​മി​തി യോ​ഗ​വും. സ​ർ​ക്കാ​റി​ന്​ സ​മ​ർ​പ്പി​ച്ച സ​മി​തി യോ​ഗ​ത്തി​ൻറെ മി​നി​റ്റ്​​​സി​ലാ​ണ്​ ഇ​ക്കാ​ര്യം ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. നേ​ര​ത്തെ പ്രോ​സ്​​പെ​ക്​​ട​സ്​ പ​രി​ഷ്​​ക​ര​ണ സ​മി​തി യോ​ഗം ചേ​ർ​ന്ന​പ്പോ​ൾ വി​ഷ​യം സ​ർ​ക്കാ​ർ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും സാ​​​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​റു​ടെ ശി​പാ​ർ​ശ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഇ​ഷി​ത റോ​യ്​ അ​റി​യി​ച്ചി​രു​ന്നു.തു​ട​ർ​ന്ന്,​ യോ​ഗ​ത്തി​ൽ കാ​ര്യ​മാ​യ ച​ർ​ച്ച ന​ട​ന്ന​തു​മി​ല്ല. പി​ന്നാ​ലെ​യാ​ണ് മെ​ഡി​ക്ക​ൽ, എ​ൻ​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന​ത്തി​ൽ ​​ഫ്ലോ​ട്ടി​ങ്​ സം​വ​ര​ണം നി​ർ​ത്ത​ലാ​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​താ​യി അ​റി​യി​ച്ച്​ ​പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​ർ​ക്ക്​ ക​ത്ത്​ ന​ൽ​കി​യ​ത്. ഇ​തി​നു​ ശേ​ഷ​മാ​ണ്​ വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന രീ​തി​യി​ലു​ള്ള ശി​പാ​ർ​ശ സ​ഹി​തം പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​ർ പ്രോ​സ്​​പെ​ക്​​ട​സ്​ പ​രി​ഷ്​​ക​ര​ണ സ​മി​തി യോ​ഗ​ത്തി​​ൻറെ മി​നി​റ്റ്​​സ്​ സ​ർ​ക്കാ​റി​ന്​ സ​മ​ർ​പ്പി​ച്ച​ത്.
മി​നി​റ്റ്​​സ്​ പ്ര​കാ​രം പ്രോ​സ്​​പെ​ക്​​ട​സി​ന്​ സ​ർ​ക്കാ​ർ അം​ഗീ​കാ​രം ന​ൽ​കി​യ​പ്പോ​ൾ ​ഫ്ലോ​ട്ടി​ങ്​ സം​വ​ര​ണ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ത്തി​ല്ല. പ​ക​രം മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന്​ വി​ഷ​യം പ​ഠി​ക്കാ​ൻ സ​മി​തി​യെ നി​യോ​ഗി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. യോ​ഗ​ത്തി​ൽ പ​​​ങ്കെ​ടു​ത്ത ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ​യും ​പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​റേ​റ്റി​ലെ​യും ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ ​ഫ്ലോ​ട്ടി​ങ്​ സം​വ​ര​ണം നി​ർ​ത്ത​ലാ​ക്ക​ണ​​മെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു.ഇ​ത്ത​രം നി​ല​പാ​ടു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ച്ച്​ പ​ഠ​നം ന​ട​ത്തു​ന്ന​ത്​ പി​ന്നാ​ക്ക വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രി​ലും ആ​ശ​ങ്ക പ​ര​ത്തി​യി​ട്ടു​ണ്ട്​. സ​മി​തി​യെ നി​യോ​ഗി​ച്ച്​ ​ഫ്ലോ​ട്ടി​ങ് സം​വ​ര​ണം നി​ർ​ത്ത​ലാ​ക്കാ​നു​ള്ള രീ​തി​യി​ൽ ശി​പാ​ർ​ശ വാ​ങ്ങാ​നു​ള്ള നീ​ക്ക​ത്തി​​ൻറെ ഭാ​ഗ​മാ​ണ്​ ഇ​പ്പോ​ഴ​ത്തെ നീ​ക്ക​ങ്ങ​ളെ​ന്നാ​ണ്​ സൂ​ച​ന. റി​പ്പോ​ർ​ട്ട്​ ചൂ​ണ്ടി​ക്കാ​ട്ടി ​ഫ്ലോ​ട്ടി​ങ് സം​വ​ര​ണം നി​ർ​ത്ത​ലാ​ക്കാ​ൻ സ​ർ​ക്കാ​റി​ന്​ ന്യാ​യ​വു​മാ​കും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

അമിത് ഷായ്ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം

ഡല്‍ഹി : അംബേദ്കര്‍ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം....

അഞ്ചു വയസ്സുകാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; അച്ഛനും രണ്ടാനമ്മയും കുറ്റക്കാരെന്ന് കോടതി

തൊടുപുഴ: കുമളിയില്‍ അഞ്ചു വയസ്സുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളായ...

കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ജീവനൊടുക്കി

‌കട്ടപ്പന: ഇടുക്കി കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത നിലയില്‍....

ഓഹരി വിപണിയില്‍ ഇന്നും നഷ്ടം

ഡൽഹി: 85 കടന്ന് സർവകാല റെക്കോർഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയ രൂപ ഇന്ന്...