ബിജെപി പ്രവേശന ആരോപണം : ഇ.പി.ജയരാജന്റെ പരാതിയിൽ കേസെടുക്കാൻ വകുപ്പില്ലെന്ന് പൊലീസ്

തിരുവന്തപുരം : ബിജെപി പ്രവേശന ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്റെ പരാതിയിൽ കേസെടുക്കാൻ വകുപ്പില്ലെന്ന് പൊലീസ്. മാനഹാനിക്കും ​ഗൂഢാലോചനയ്ക്കും നേരിട്ട് കേസെടുക്കാനാവില്ലെന്നാണ് പൊലീസിന്റെ നിലപാട്. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ എന്നിവരുൾപ്പെടെ ഉള്ളവർക്കെതിരെയായിരുന്നു പരാതി.
ബി.ജെ.പിയിൽ ചേരാനായി ഇ.പി ജയരാജൻ ചർച്ച നടത്തിയെന്ന് ശോഭ സുരേന്ദ്രൻ തൊടുത്തുവിട്ട ആരോപണം കെ.സുധാകരൻ ഏറ്റെടുത്തതോടെയാണ് വിവാദമായത്. ആരോപണത്തിന് പിന്നാലെ ജാവഡേക്കർ കണ്ടുവെന്ന ഇപിയുടെ വെളിപ്പെടുത്തൽ വോട്ടെടുപ്പ് ദിവസത്തിൽ സിപിഐഎം പ്രതിരോധത്തിലായിരുന്നു. മുഖ്യമന്ത്രി പരസ്യമായി തള്ളിപ്പറഞ്ഞതിന് പിന്നാലെ എല്ലാം ഗൂഡാലോചനയെന്നായിരുന്ന് എന്ന് ജയരാജൻ ആരോപിച്ചു.തുടർന്നാണ് ഇപി ജയരാജൻ ഡി.ജി.പിക്ക് പരാതി നൽകുകയായിരുന്നു. ടി.ജി.നന്ദകുമാറിനൊപ്പം പ്രകാശ് ജാവഡേക്കർ മകന്റെ ഫ്ളാറ്റിലെത്തി തന്നെ കണ്ടതും പിന്നീട് ശോഭ സുരേന്ദ്രൻ ബി.ജെ.പി പ്രവേശനമെന്ന ആരോപണം ഉന്നയിച്ചതും ഗൂഡാലോചനയാണെന്നും അതുവഴി മാനഹാനിയുണ്ടായെന്നുമാണ് ജയരാജന്റെ പരാതി. ഇതിലാണ് ഇപ്പോൾ കേസെടുക്കാനാവില്ലെന്ന് പൊലീസ് അറിയിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

അമിത് ഷായ്ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം

ഡല്‍ഹി : അംബേദ്കര്‍ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം....

അഞ്ചു വയസ്സുകാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; അച്ഛനും രണ്ടാനമ്മയും കുറ്റക്കാരെന്ന് കോടതി

തൊടുപുഴ: കുമളിയില്‍ അഞ്ചു വയസ്സുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളായ...

കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ജീവനൊടുക്കി

‌കട്ടപ്പന: ഇടുക്കി കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത നിലയില്‍....

ഓഹരി വിപണിയില്‍ ഇന്നും നഷ്ടം

ഡൽഹി: 85 കടന്ന് സർവകാല റെക്കോർഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയ രൂപ ഇന്ന്...