മനീഷ് സിസോദിയയ്ക്ക് തിരിച്ചടി; മദ്യനയ അഴിമതിക്കേസിൽ ജാമ്യാപേക്ഷ തള്ളി

ഡൽഹി: ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ തള്ളി. ഡൽഹി റൗസ് അവെന്യൂ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഡൽഹി മദ്യനയ അഴിമതി കേസിൽ സിബിഐ, ഇ ഡി എടുത്ത കേസുകളിൽ ആണ് സിസോദിയ ജാമ്യം തേടിയത്. സിസോദിയയ്ക്കും കെജ്‌രിവാളിനുമടക്കം മദ്യനയ അഴിമതിക്കേസിൽ നിർണായക പങ്കുണ്ടെന്നാണ് ഇഡിയുടെ വാദം. സിസോദിയയ്ക്ക് ജാമ്യം നൽകിയാൽ അത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന ഇഡിയുടെ ഭാഗം കണക്കിലെടുത്താണ് കോടതി ഇപ്പോൾ ജാമ്യാപേക്ഷ തള്ളിയിരിക്കുന്നത്. ജസ്റ്റിസ് കാവേരി ബവേജ അധ്യക്ഷയായ പ്രത്യേക ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. വിചാരണക്കോടതിയുടെ നടപടിക്കെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിക്കാനാണ് എഎപിയുടെ തീരുമാനം

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

അമിത് ഷായ്ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം

ഡല്‍ഹി : അംബേദ്കര്‍ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം....

അഞ്ചു വയസ്സുകാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; അച്ഛനും രണ്ടാനമ്മയും കുറ്റക്കാരെന്ന് കോടതി

തൊടുപുഴ: കുമളിയില്‍ അഞ്ചു വയസ്സുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളായ...

കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ജീവനൊടുക്കി

‌കട്ടപ്പന: ഇടുക്കി കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത നിലയില്‍....

ഓഹരി വിപണിയില്‍ ഇന്നും നഷ്ടം

ഡൽഹി: 85 കടന്ന് സർവകാല റെക്കോർഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയ രൂപ ഇന്ന്...