മാവോയിസ്റ്റുകൾക്ക് അന്ത്യശാസനവുമായി അമിത് ഷാ

ഡൽഹി: മാവോയിസ്റ്റുകൾക്ക് അന്ത്യശാസനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മാവോയിസ്റ്റുകളെ പൂർണ്ണമായും ഉൻമൂലനം ചെയ്യുമെന്നും 2026 മാർച്ച്‌ 31ന് നക്സലിസത്തോട് രാജ്യം വിട പറയുമെന്നും അമിത് ഷാ പറഞ്ഞു. മാവോയിസ്റ്റുകൾ നിയമത്തിന് മുന്നിൽ കീഴടങ്ങണമെന്നും അല്ലാത്ത പക്ഷം കർശന നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും അദ്ദേഹം താക്കീതു നൽകി. ഡൽഹിയിൽ മാവോയിസ്റ്റ് ആക്രമണങ്ങൾക്ക് ഇരയായ കുടുംബങ്ങളുമായി ഷാ കൂടിക്കാഴ്ചയും നടത്തി. അതിന്റെ ഭാ​ഗമായാണ് പ്രസ്താവന നടത്തിയത്.മാവോയിസ്റ്റുകൾക്കെതിരായ പ്രവർത്തനങ്ങളിൽ രാജ്യത്തെ സുരക്ഷാ സേന നടത്തിയ വിജയകരമായ ഇടപെടലുകൾ അദ്ദേഹം എടുത്തു പറഞ്ഞു. നേപ്പാളിലെ പശുപതിനാഥിൽ നിന്നും ആന്ധ്രപ്രദേശിലെ തിരുപ്പതിയിലേക്ക് മാവോയിസ്റ്റുകൾ ഇടനാഴി സ്ഥാപിക്കാൻ പദ്ധതിയിട്ടിരുന്നു എന്നും നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരാണ് അത് തകർത്തതെന്നും ഷാ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

അമിത് ഷായ്ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം

ഡല്‍ഹി : അംബേദ്കര്‍ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം....

അഞ്ചു വയസ്സുകാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; അച്ഛനും രണ്ടാനമ്മയും കുറ്റക്കാരെന്ന് കോടതി

തൊടുപുഴ: കുമളിയില്‍ അഞ്ചു വയസ്സുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളായ...

കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ജീവനൊടുക്കി

‌കട്ടപ്പന: ഇടുക്കി കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത നിലയില്‍....

ഓഹരി വിപണിയില്‍ ഇന്നും നഷ്ടം

ഡൽഹി: 85 കടന്ന് സർവകാല റെക്കോർഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയ രൂപ ഇന്ന്...