രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശം; പി.വി.അൻവറിനെതിരെ കേസെടുക്കാൻ കോടതി നിർദേശം

പാലക്കാട്: രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ പി.വി.അൻവർ എംഎൽഎക്കെതിരെ കേസ്. മണ്ണാർക്കാട് കോടതിയുടെ നിർദേശ പ്രകാരം നാട്ടുകൽ പൊലീസാണ് കേസ് എടുത്തത്. ഇരു വിഭാഗങ്ങൾക്കിടയിൽ സ്പർദ്ദയുണ്ടാക്കൽ , ജനപ്രാതിനിധ്യ നിയമ തുടങ്ങിയ വകുപ്പ് ഉൾപ്പെടുത്തിയാണ് കേസ്.എറണാകുളം സ്വദേശിയായ അഡ്വക്കേറ്റ് എം ബൈജു നോയൽ ആണ് കേസ് ഫയൽ ചെയ്തത്. രാഹുൽ ഗാന്ധിയുടെ ഡി.എൻ.എ പരിശോധിച്ച് പാരമ്പര്യം ഉറപ്പാക്കണമെന്നായിരുന്നു പി.വി അൻവറിന്റെ പരാമർശം. ഗാന്ധിയെന്ന പേര് കൂടെ ചേർത്ത് പറയാൻ അർഹനല്ലാത്ത നാലാംകിട പൗരനാണ് രാഹുൽ. നെഹ്‌റു കുടുംബത്തിൽ ഇങ്ങനെയൊരാളുണ്ടാവില്ല. ആ കുടുംബത്തിൽനിന്നുള്ള ആളാണോ രാഹുൽ എന്ന് സംശയമുണ്ടെന്നായിരുന്നു പാലക്കാട് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ അൻവർ പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

അമിത് ഷായ്ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം

ഡല്‍ഹി : അംബേദ്കര്‍ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം....

അഞ്ചു വയസ്സുകാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; അച്ഛനും രണ്ടാനമ്മയും കുറ്റക്കാരെന്ന് കോടതി

തൊടുപുഴ: കുമളിയില്‍ അഞ്ചു വയസ്സുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളായ...

കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ജീവനൊടുക്കി

‌കട്ടപ്പന: ഇടുക്കി കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത നിലയില്‍....

ഓഹരി വിപണിയില്‍ ഇന്നും നഷ്ടം

ഡൽഹി: 85 കടന്ന് സർവകാല റെക്കോർഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയ രൂപ ഇന്ന്...