വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചിട്ട് 125 ദിവസം; ഇടപെടാതെ വനം, ടൂറിസം വകുപ്പുകൾ

വയനാട് : വന്യമൃഗ ശല്യത്തെ തുടർന്ന് മൂന്ന് മാസമായി അടഞ്ഞു കിടക്കുന്ന വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറക്കാൻ ഇടപെടൽ നടത്താതെ വനം, ടൂറിസം വകുപ്പുകൾ. പ്രശ്‌ന പരിഹാരത്തിന് മന്ത്രിതല ചർച്ചപോലും ഉണ്ടായില്ലെന്നാണ് വിമർശനം. മധ്യവേനലവധിയിൽ പ്രതീക്ഷിച്ചതിൻ്റെ പകുതി പോലും സഞ്ചാരികൾ ചുരംകയറാതെ വന്നതോടെ, വയനാട്ടിലെ ആശ്രയ മേഖലയുടെയും നടുവൊടിഞ്ഞു. മധ്യവേനലവധി വയനാട്ടിലേക്ക് വിനോദ സഞ്ചാരികൾ ഒഴുകിയെത്തേണ്ട കാലമായിരുന്നു. ഫെബ്രുവരി 16ന് ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചിട്ടതോടെ ആളൊഴുക്ക് നിലച്ചു. കാട്ടാന ശല്യത്തിൽ വയനാട്ടിൽ തുടരെ മൂന്ന് ജീവനുകൾ നഷ്ടമായതിന് പിന്നാലെയായിരുന്നു അടച്ചിടൽ വാഹനങ്ങൾ തിങ്ങിനിറയേണ്ട പാർക്കിംഗ് ഗ്രൌണ്ടുകൾ കാലിയാണ്. ടൂറിസത്തെ ആശ്രയിച്ച് ജീവിക്കുന്ന കടകൾക്ക് താഴുവീണു. പ്രളയവും കോവിഡും അതിജീവിച്ച് പതിയെ മെച്ചപ്പെട്ടു വന്നിരുന്ന വയനാടൻ വിനോദസഞ്ചാരം വീണ്ടും കഷ്ടത്തിലായിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

അമിത് ഷായ്ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം

ഡല്‍ഹി : അംബേദ്കര്‍ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം....

അഞ്ചു വയസ്സുകാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; അച്ഛനും രണ്ടാനമ്മയും കുറ്റക്കാരെന്ന് കോടതി

തൊടുപുഴ: കുമളിയില്‍ അഞ്ചു വയസ്സുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളായ...

കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ജീവനൊടുക്കി

‌കട്ടപ്പന: ഇടുക്കി കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത നിലയില്‍....

ഓഹരി വിപണിയില്‍ ഇന്നും നഷ്ടം

ഡൽഹി: 85 കടന്ന് സർവകാല റെക്കോർഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയ രൂപ ഇന്ന്...