വേണാടിന് കൂടുതല്‍ കോച്ച് അനുവദിക്കണം; റെയില്‍വേക്ക് കത്ത് നല്‍കി

തിരുവനന്തപുരം: യാത്രാ ദുരിതം രൂക്ഷമായ സാഹചര്യത്തില്‍ ഹ്രസ്വദൂര യാത്രക്കാര്‍ കൂടുതലായി ആശ്രയിക്കുന്ന വേണാട് എക്‌സ്പ്രസിന് കൂടുതല്‍ കോച്ച് അനുവദിക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ റെയില്‍വേ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹിമാന്‍ റെയില്‍വേ ബോര്‍ഡ് ചെയര്‍മാന് കത്തെഴുതി. കൊല്ലം-എറണാകുളം റൂട്ടില്‍ പുതിയ മെമു സര്‍വീസ് ആരംഭിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഓണക്കാലത്ത് ട്രെയിനുകളിലെ തിരക്കു കാരണം യാത്രക്കാര്‍ കടുത്ത ദുരിതത്തിലായിരുന്നു. ജീവനക്കാരും കുട്ടികളും അടക്കമുള്ളവര്‍ ഏറെ ആശ്രയിക്കുന്ന ട്രെയിനുകളിലാണ് വലിയ തിരക്കുണ്ടായത്. യാത്രക്കാര്‍ ട്രെയിനില്‍ കുഴഞ്ഞുവീണ സംഭവങ്ങളുണ്ടായി. വേണാട് എക്‌സ്പ്രസില്‍ രണ്ട് സ്ത്രീകള്‍ കുഴഞ്ഞുവീണത് വലിയ വാര്‍ത്തയായിരുന്നു. പലര്‍ക്കും ടിക്കറ്റെടുത്തിട്ടും ട്രെയിനില്‍ കയറിപ്പറ്റാന്‍ കഴിഞ്ഞില്ല. ടിക്കറ്റ് കൗണ്ടറുകളില്‍ നീണ്ട ക്യൂവായിരുന്നു. കേരളത്തിലെ ട്രെയിന്‍ യാത്രാദുരിതം പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഭാവിയില്‍ ഗുരുതര പ്രതിസന്ധികള്‍ ഉടലെടുക്കുമെന്ന് മന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

അമിത് ഷായ്ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം

ഡല്‍ഹി : അംബേദ്കര്‍ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം....

അഞ്ചു വയസ്സുകാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; അച്ഛനും രണ്ടാനമ്മയും കുറ്റക്കാരെന്ന് കോടതി

തൊടുപുഴ: കുമളിയില്‍ അഞ്ചു വയസ്സുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളായ...

കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ജീവനൊടുക്കി

‌കട്ടപ്പന: ഇടുക്കി കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത നിലയില്‍....

ഓഹരി വിപണിയില്‍ ഇന്നും നഷ്ടം

ഡൽഹി: 85 കടന്ന് സർവകാല റെക്കോർഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയ രൂപ ഇന്ന്...