വൈദ്യുതി നിരക്ക് വർദ്ധനവ് ജനദ്രോഹം; കൊള്ളയടിക്കുന്നതിന് തുല്യമെന്ന് കെ സുരേന്ദ്രൻ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. വൈ​ദ്യു​തി നി​യ​ന്ത്ര​ണ​ത്തി​നൊ​പ്പം നി​ര​ക്കും വർദ്ധിപ്പിക്കാനുള്ള സർക്കാർ തീരുമാനം ജനദ്രോഹമാണെന്ന് കെ സുരേന്ദ്രൻ വിമർശിച്ചു.ഈ ​മാ​സ​ത്തെ ബി​ല്ലി​ല്‍ വൈ​ദ്യു­​തി യൂ​ണി​റ്റി​ന് 19 പൈ­​സ വ­​ച്ച് സ​ര്‍​ചാ​ര്‍​ജ് ഈ­​ടാ­​ക്കുന്നത് ജനങ്ങളെ കൊള്ളയടിക്കുന്നതിന് തുല്ല്യമാണ്. ക­​ഴി­​ഞ്ഞ ആ­​റ് മാ­​സ­​മാ­​യി നി­​ല­​വി­​ലു​ള്ള ഒ​മ്പ­​ത് പൈ​സ​യ്ക്ക് പു­​റ​മെ 10 പൈ​സ കൂ​ടി സ​ര്‍​ചാ​ര്‍​ജ് ഏ​ര്‍​പ്പെ­​ടു­​ത്താ­​നുള്ള പുതിയ തീരുമാനം ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. നിലവിൽ വൈദ്യുതി ചാർജ് വർദ്ധനവ് കാരണം ജനങ്ങൾ വലയുമ്പോഴാണ് കൂടുതൽ നികുതിഭാരം അടിച്ചേൽപ്പിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗാണ് നടക്കുന്നത്. കൊടും ചൂടുകാലത്ത് ജനങ്ങൾക്ക് നരകയാതന നൽകുന്ന നടപടിയാണിത്. നിയന്ത്രണം എന്ന പേരിൽ നടക്കുന്ന ഈ തട്ടിപ്പിനെതിരെ പല സ്ഥലത്തും നാട്ടുകാർ ശക്തമായ പ്രതിഷേധമാണ് നടത്തുന്നത്. ഇങ്ങനെ പോയാൽ ജനങ്ങൾ കെഎസ്ഇബി കയ്യേറുന്ന സാഹചര്യമുണ്ടാകുമെന്നും കെ സുരേന്ദ്രൻ വിമർശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

അമിത് ഷായ്ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം

ഡല്‍ഹി : അംബേദ്കര്‍ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം....

അഞ്ചു വയസ്സുകാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; അച്ഛനും രണ്ടാനമ്മയും കുറ്റക്കാരെന്ന് കോടതി

തൊടുപുഴ: കുമളിയില്‍ അഞ്ചു വയസ്സുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളായ...

കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ജീവനൊടുക്കി

‌കട്ടപ്പന: ഇടുക്കി കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത നിലയില്‍....

ഓഹരി വിപണിയില്‍ ഇന്നും നഷ്ടം

ഡൽഹി: 85 കടന്ന് സർവകാല റെക്കോർഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയ രൂപ ഇന്ന്...