‘ഹൽദ്വാനിയിൽ പള്ളിയും മദ്രസയും പൊളിച്ചുമാറ്റിയത് സഭ ചര്‍ച്ച ചെയ്യണം’; അടിയന്തര പ്രമേയത്തിന് നോട്ടിസ്

ഡൽഹി: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ പള്ളിയും മദ്രസയും പൊളിച്ചുമാറ്റിയതിൽ അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകി സി.പി.എം എം.പിമാർ. എളമരം കരീം, എ.എ റഹീം എന്നിവരാണു സഭ നിർത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്ന് രാജ്യസഭാ ചെയർമാനോട് ആവശ്യപ്പെട്ടത്.
ഉത്തരാഖണ്ഡിൽ കൈയേറ്റം ആരോപിച്ച് മദ്രസയും പള്ളിയും പൊളിച്ചുമാറ്റിയതു പ്രതിഷേധാർഹമെന്ന് എം.പിമാർ പറഞ്ഞു. പ്രതിഷേധിച്ചവരെ പൊലീസിനെ ഉപയോഗിച്ച് നേരിട്ട സംസ്ഥാന സർക്കാർ നടപടിക്കെതിരെയാണ് നോട്ടിസ്. സംഭവത്തിൽ രാജ്യസഭയിൽ പ്രതിപക്ഷം പ്രതിഷേധിച്ചു.
അതിനിടെ, ഹൽദ്വാനിയിലുണ്ടായ സംഘർഷത്തിൽ ഉത്തരാഖണ്ഡ് പൊലീസ് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. തിരിച്ചറിഞ്ഞ 19 പേരെയും തിരിച്ചറിയാത്ത അയ്യായിരം പേരെയും പ്രതിചേർത്താണു കേസ്. അറസ്റ്റ് അടക്കമുള്ള നടപടികൾ ആരംഭിച്ചതായി നൈനിത്താൾ എസ്.എസ്.പി പി.എൻ മീണ അറിയിച്ചു.
പ്രദേശത്ത് കർഫ്യൂവിൽ ഇളവ് വരുത്തിയിട്ടുണ്ട്. സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എ.പി അൻഷുമാൻ പറഞ്ഞു. ഹൽദ്വാനി നഗരപരിധി മുഴുവനുണ്ടായിരുന്ന നിയന്ത്രണങ്ങൾ ബൻഭൂൽപുര മേഖലയിൽ മാത്രമാക്കി ചുരുക്കിയതായും അദ്ദേഹം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

അമിത് ഷായ്ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം

ഡല്‍ഹി : അംബേദ്കര്‍ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം....

അഞ്ചു വയസ്സുകാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; അച്ഛനും രണ്ടാനമ്മയും കുറ്റക്കാരെന്ന് കോടതി

തൊടുപുഴ: കുമളിയില്‍ അഞ്ചു വയസ്സുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളായ...

കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ജീവനൊടുക്കി

‌കട്ടപ്പന: ഇടുക്കി കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത നിലയില്‍....

ഓഹരി വിപണിയില്‍ ഇന്നും നഷ്ടം

ഡൽഹി: 85 കടന്ന് സർവകാല റെക്കോർഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയ രൂപ ഇന്ന്...