ഉമർ ഫൈസി മുക്കത്തിനെതിരെ നടപടി വേണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: ഉമർ ഫൈസി മുക്കത്തിനെതിരെ നടപടി വേണമെന്ന് സൂചിപ്പിച്ച് പി കെ കുഞ്ഞാലിക്കുട്ടി. ഉമർ ഫൈസിക്കെതിരെ നടപടി വേണ്ടേയെന്ന ചോദ്യത്തിന് ജനവികാരം സമസ്ത കണക്കിലെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. പ്രസ്താവന സമൂഹത്തിൽ സ്പർധ വളർത്തുന്നതാണ്. കാര്യങ്ങൾ കൈവിട്ടു പോകുന്ന സ്ഥിതി ഉണ്ടാകരുതെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

അതേസമയം, പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരായ പരാമര്‍ശത്തില്‍ സമസ്തയില്‍ ഭിന്നത രൂക്ഷമാകുകയാണ്. ഉമര്‍ ഫൈസി മുക്കത്തിനെതിരെ പരസ്യ നീക്കങ്ങളുമായി മറുവിഭാഗം ഇറങ്ങി. സമസ്ത കോ- ഓഡിനേഷൻ കമ്മിറ്റി നാളെ എടവണ്ണപ്പാറയില്‍ പൊതുയോഗം വിളിച്ച് മറുപടി നല്‍കും. ഉമര്‍ ഫൈസി മുക്കത്തെ സമസ്തയില്‍ നിന്ന് പുറത്താക്കണമെന്നാണ് ഇവരുടെ ആവശ്യം.

സമസ്ത സെക്രട്ടി ഉമര്‍ ഫൈസി മുക്കത്തിന്‍റെ പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരെയുള്ള ഈ പരാമര്‍ശമാണ് മറുവിഭാഗത്തെ ഏറെ ചൊടിപ്പിച്ചിരിക്കുന്നത്. ഇനി പരസ്യമായി പ്രതികരിക്കാൻ തന്നെയാണ് ഇവരുടെ നീക്കം. അച്ചടക്ക നടപടിയടുക്കുന്നതുവരെ ശക്തമായി പ്രതികരിക്കാൻ തന്നെയാണ് ഉമര്‍ ഫൈസി മുക്കത്തിന്‍റെ എതിര്‍ ചേരിയുടെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

നാവുകൊണ്ട് ബിജെപിയെ കൊലപ്പെടുത്താൻ ശ്രമിച്ചയാളാണ് തിരൂർ സതീശൻ; ശോഭാ സുരേന്ദ്രൻ.

തൃശൂര്‍: ഉപതിരഞ്ഞെടുപ്പിന് മുന്‍പ് നാവുകൊണ്ട് ബിജെപിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചയാളാണ് ബിജെപി തൃശൂര്‍...

ശബരിമല തീര്‍ഥാടകര്‍ക്ക് 5 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ്

കോട്ടയം: ശബരിമല മണ്ഡലം-മകരവിളക്ക് തീർഥാടനത്തിനായി എല്ലാ ഒരുക്കവും പൂർത്തീകരിച്ചതായും ശനിയാഴ്ച മുഖ്യമന്ത്രി...

സര്‍ക്കാരിന്റെ ഏത് നടപടിയോടും മുസ്ലീം സംഘടനകള്‍ സഹകരിക്കും; മുനമ്പം വിഷയത്തില്‍ കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുനമ്പത്ത് ഭൂമി പ്രശ്‌നം അനുഭവിക്കുന്നവരുടെ പരിരക്ഷ ഉറപ്പാക്കണമെന്ന് മുസ്ലീം ലീഗ്...

ഇറാനെതിരെ ആഞ്ഞടിച്ച് ഇസ്രായേൽ

ടെൽ അവീവ്: ഇറാനെതിരെ ആഞ്ഞടിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രം​ഗത്ത്....