എൻസിഇആർടി പ്ലസ്ടു പൊളിറ്റിക്കൽ സയൻസ് പുസ്തകത്തിൽ മാറ്റം

ഡൽഹി: എന്‍സിഇആര്‍ടിയുടെ പ്ലസ്ടു പൊളിറ്റിക്കല്‍ സയന്‍സ് പുസ്തകത്തിലെ ഉള്ളടക്കത്തില്‍ മാറ്റം. പുതിയ പുസ്തകത്തില്‍ കശ്മീർ പുനസംഘടന പഠന വിഷയമാകും. ഇന്ത്യ – ചൈന ബന്ധം ശക്തമാകത്തതിന് കാരണം ചൈനയുടെ പ്രകോപനമെന്നാണ് പുതുതായി ചേര്‍ത്തിരിക്കുന്നത്. ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള സൈനിക സംഘർഷമെന്ന നേരത്തെയുള്ള പുസ്തകത്തിലെ ഭാഗം നീക്കിയാണ് ചൈനയുടെ പ്രകോപനമാണ് കാരണമെന്ന ഭാഗം ഉള്‍പ്പെടുത്തിയത്. ഇന്ത്യൻ ജനാധിപത്യത്തിന്‍റെ അതിജീവനത്തെ സംബന്ധിച്ചുള്ള കാർട്ടൂണും നീക്കി.

2014 ന് മുമ്പുള്ള ഇന്ത്യയുടെ അവസ്ഥ മോശമായി ചിത്രീകരിക്കുന്നതാണ് പഴയ പുസ്തകമെന്നും ഇതിനാലാണ് മാറ്റം വരുത്തുന്നതെന്നുമാണ് എൻ.സി.ഇ.ആർ.ടിയുടെ വിശദീകരണം. അനന്ദ്പൂർ സാഹിബ് പ്രമേയത്തെക്കുറിച്ചുള്ള പാഠഭാഗങ്ങളിലെ ഖാലിസ്ഥാൻ പരാമർശവും നീക്കി. അനന്ദ്പൂർ സാഹിബ് പ്രമേയം ഫെഡറലിസത്തെ ശക്തിപ്പെടുത്താൻ വേണ്ടിയുള്ളതെന്ന് മാത്രമാക്കി. ഇതോടൊപ്പമുണ്ടായിരുന്നു സ്വതന്ത്ര സിഖ് രാജ്യത്തെ അനുകൂലിച്ചുള്ള പ്രമേയന്ന് വ്യാഖ്യാനിക്കാമെന്ന വാചകവും നീക്കം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

BJP യിൽ വമ്പൻ ട്വിസ്റ്റ്. സുരേന്ദ്രന്റെ മാസ്റ്റർ പ്ലാൻ ഇങ്ങനെ. വെട്ടിലാവുന്നത് ഈ നേതാക്കൾ

സംസ്ഥാന പ്രസിഡന്റ് പദത്തിന്റെ കാര്യത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമുണ്ടാകും. കെ.സുരേന്ദ്രൻ 5 വർഷം...

ചാറ്റ് ജിപിടി ക്ക് പുതിയ എതിരാളി. ഡീപ് സീക്കിനെ പറ്റി അറിയാം.

ഡൽഹി: എ ഐ യുടെ ഏറെ സ്വീകാര്യത നേടിയ സേവനമായിരുന്നു ചാറ്റ്...

​ഗസ്സയിൽ ഇസ്രായേലി ബോംബുകൾ നിർവീര്യമാക്കി : ​ഗസ്സ പോലീസ്

​ഗസ്സ: ​ഗസയിൽ ഡസൻകണക്കിന് ഇസ്രായേലി ബോംബുകൾ നിർവീര്യമാക്കിയെന്ന് ​ഗസ്സ പോലീസ്.. എന്നാലും...

കോൺ​ഗ്രസിലെ പുനഃസംഘടന. 7 DCC കളിലെ അധ്യക്ഷന്മാരുടെ ലിസ്റ്റ് പുറത്ത്

പുനഃസംഘടനയ്ക്കൊരുങ്ങുമ്പോൾ കരുത്തനായി മാറുകയാണ് കെ സുധാകരൻ. മലയോര പ്രചരണ ജാഥയിലൂടെ വിഡി...