കോൺ​ഗ്രസിലെ പല ഐക്യം; പുതിയ നേതാവിന്റെ താരോദയത്തിനായ്

പല തട്ടിലായി മാറിയ കോൺ​ഗ്രസിലെ ഐക്യം നേട്ടമാകുന്നത് ആർക്കാണ്.. കോൺ​ഗ്രസ് സംസ്ഥാന നേതൃതലത്തിലെ പൂർണമായ അഴിച്ചുപണിയാണ് ആഭ്യന്ത്രപോരാട്ടത്തിന് കളമൊരുക്കിയ്.. ഇടഞ്ഞു നിൽക്കുന്ന പ്രതിപക്ഷ നേതാവിനെയും കെപിസിസി അധ്യക്ഷനെയും ഒരുമിച്ചിരുത്തി, തർക്കമില്ലെന്ന് വരുത്തിതീർക്കാനുള്ള ശ്രമുവും പാളിപ്പോയി.. അതായത് രാഷ്ട്രീയകാര്യ സമിതിയുടെ തീരുമാനം ആദ്യദിനം പൊളിഞ്ഞു. വി ഡി സതീശനും കെ സുധാകരനും രണ്ടു തട്ടിൽ നിൽക്കുന്നതാണ് തർക്കത്തിന് കാരണം. ഇരുവരും തമ്മിലുള്ള തർക്കം കാരണം രാഷ്ട്രീയകാര്യ സമിതി തീരുമാനിച്ച സംയുക്ത വാർത്താ സമ്മേളനം മാറ്റിവെയ്ക്കുകയായിരുന്നു. സംഭവത്തിൽ ഹൈക്കമാന്റ് അതൃപിതി അറിയിച്ചതോടെ കാര്യങ്ങൾ കൈവിട്ട പോയി..

എന്നാൽ കുറച്ച് നാളുകളായി കോൺ​ഗ്രസിൽ നിലനിൽക്കുന്ന ഈ രാഷട്രീയ തർക്കം, മറ്റുചില സാധ്യതകൾ വിളിച്ചോതുന്നുണ്ട്.. കെ സുധാകരൻ സ്ഥാനമൊഴിയണമെങ്കിൽ കൂടെ പ്രതിപക്ഷനേതാവ് കൂടി സ്ഥാനമൊഴിയണം എന്നാണ് കോൺ​ഗ്രസ് പ്രവർത്തകരുടെ ആവശ്യം.. പക്ഷം ചേർന്നുള്ള പോർവിളികൾ രൂക്ഷമാകുന്നത്, സുധാകരനും സതീശനും അത്ര ​ഗുണം ചെയ്യില്ല.. ഇരുവരും സ്ഥാനമൊഴിയേണ്ടിവന്നാൽ ​ഗുണം ചെയ്യുക രമേശ് ചെന്നിത്തലയ്ക്കായിരിക്കും എന്നതാണ് നി​ഗമനം..

കോൺ​ഗ്രസിൽ അധികാരമോഹികൾ അനവധിയാണ് എന്ന് തെളിയിക്കുന്നതാണ് മുഖ്യമന്ത്രിക്കസേരയ്ക്കായുള്ള തർക്കം.. തർക്കം തുടങ്ങിയപ്പോൾ തന്നെ, രമേശ് ചെന്നിത്തല തന്റെ സ്ഥാനം ഉറപ്പിക്കാനുള്ള നീക്കങ്ങൾ തുടങ്ങിയിരുന്നു.. അതിനായി സമുദായ വോട്ടുകൾ തനിക്ക് അനുകൂലമാക്കാനുള്ള ശ്രമവുമുണ്ടായി.. എൻഎല് എസ്, എസ് എൻഡിപി, സമസ്ത തുടങ്ങി എല്ലാ സമുദായങ്ങളുടെയും പിന്തുണ ഊട്ടി ഉറപ്പിച്ചിരുന്നു ചെന്നിത്തല.. മാത്രമല്ല കെ മുരളീധരൻ എന്ന മറ്റൊരു സാധ്യതയെ തള്ളുന്ന സമീപനവും കഴിഞ്ഞ ദിവസം ഉണ്ടായി.. തൃശൂർ ലോകസ്ഭാ മണ്ഡലത്തിലെ കോൺ​ഗ്രസിന്റെ പരാജയം, സംഘടനാ ദൗർബല്യമാണഎന്നും അനിൽ അക്കരെ, ടി എൻ പ്രതാപൻ തുടങ്ങിയ നേതാക്കൾ, നടത്തിയ ഉൾപ്പോര് രാഷട്രീയം എന്ന വാദത്തെ എല്ലാം കാറ്റിൽ പ്പറത്തി,.. ടി എൻ പ്രതാപൻ എന്ന നേതാവിനെ ചേർത്ത് പിടിച്ച്, പകരം കെ മുരളീദരനെതിരെ ഒളിയമ്പയ്ത നിലപാട് തന്ത്രപരമായ ഒരു നീക്കം കാണിക്കുന്നുണ്ട്.. വിമതരെയും അവ​ഗണന നേരിടുന്നവരയെും കൂടെകൂട്ടി ഒരു പോരാട്ടത്തിന് രമേശ് ചെന്നിത്തല ഇറങ്ങിത്തിരിക്കാനുള്ള സാധ്യത ഇതോടെ വ്യക്തമായിരിക്കുകയാണ്..

ഇത്തവണത്തെ പുനസംഘടനയിൽ ചെന്നിത്തല പ്രതിപക്ഷ നേതാവായി വീണഅടും എത്തിയാൽ 2026 നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള മുഖ്യമന്ത്രിക്കസേരയ്ക്ക് ഉറപ്പ് കൂടും .. എന്നാൽ ഇപ്പോഴത്തെ കെപിസിസസി യുടെ പ്രിസന്ധിയിൽ എഐസിസിക്ക് അതൃപ്തിയുള്ലതിനാൽ ഒരു ഇടപെടൽ ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്..

എന്നാൽ എല്ലാവർക്കും ആവശ്യമുണ്ടെങ്കിൽ കെ.പി.സി.സി. പ്രസിഡന്റായി തുടരാൻ സമ്മതിച്ചാൽ മതിയെന്നാണ് കെസുധആകരൻ പറയുന്നത്.. കെ.പി.സി.സി. പ്രസിഡന്റായിയില്ലെങ്കിൽ വായുവിൽ പറന്നു പോകില്ല. ഞാന് ജനമനസിലുണ്ട്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കാനുണ്ടാകും പക്ഷേ, മത്സരിക്കാൻ താല്പര്യമില്ല. നേതൃമാറ്റ ചർച്ച പാർട്ടിയിൽ നടക്കുന്നില്ല. അങ്ങനെ ഒരു ചർച്ച വന്നാലും അതിന് ആരും എതിരല്ല. ന്യായാന്യായം നോക്കി യുക്തമായ തീരുമാനം കേന്ദ്ര നേതൃത്വത്തിന് എടുക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം ചേർന്ന രാഷ്ട്രീയകാര്യ സമിതി യോ​ഗം ഐക്യത്തിന് ആഹ്വാനം ചെയ്താണ് അവസാനിച്ചത്. ഹൈക്കമാന്റ് നിർദ്ദേശങ്ങൾ നേതാക്കൾ അവഗണിക്കുന്നുവെന്ന പരാതി യോഗത്തിൽ ഉയ‍ന്നിരുന്നു. സംസ്ഥാനത്തെ പാർട്ടിയെ നയിക്കുന്ന നേതാക്കൾ തർക്കങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ ചുമതല ഒഴിയുമെന്ന് സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി യോഗത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഒരുമിച്ച് നിൽക്കണമെന്ന് എഐസിസി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും യോ​ഗത്തിൽ ആവശ്യപ്പെട്ടിരുന്നു.

നേതാക്കൾ തമ്മിൽ ഐക്യത്തിൽ പോകാൻ തീരുമാനിച്ചത് പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി സംയുക്ത വാർത്താ സമ്മേളനം വിളിക്കാനും രാഷ്ട്രീയകാര്യ സമിതി തീരുമാനിച്ചിരുന്നു. വാർത്താസമ്മേളനത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും കേരളത്തിൻ്റെ ചുമതലയുള്ള ദീപാ ദാസ് മുൻഷിയും പങ്കെടുക്കുമെന്നായിരുന്നു ധാരണ.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഉത്തേജക മരുന്നുകളുടെ ഉപയോ​ഗത്തിൽ കർശന നിയന്ത്രണടീമിൽ ഇടം പിടിച്ച് സഞ്ജു സാംസൺ

ഡൽ‌ഹി കായിക രംഗത്ത് ഉത്തേജക മരുന്നുകളുടെ ഉപയോഗത്തിൽ കർശന നിയന്ത്രണം ഉറപ്പാക്കുന്നതിനായി...

റെക്കോഡടിച്ച് സ്വർണം

സംസ്ഥാനത്ത് സ്വർണ വില സർവകാല റെക്കോഡ് കുറിച്ചു. ഗ്രാം വില 75...

തൃശൂർ കോൺഗ്രസിൽ പൊട്ടിത്തെറി! ഐ ഗ്രൂപ്പ്‌ വിട്ട് ഈ 2 നേതാക്കൾ

2024 ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം തൃശൂർ കോൺഗ്രസിൽ ആളിപ്പടർന്ന...

പുരുഷൻമാർക്ക് ഒരു കമ്മീഷൻ; എൽദോസ് കുന്നപ്പള്ളിക്ക് ഡ്രാഫ്റ്റ് നൽകി; രാഹുൽ ഈശ്വർ

ഷാരോൺ വധക്കേസിൽ വിധി പ്രസ്താവിച്ച നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി...