ഡൽഹി വനിത കമീഷനിലെ 233 ജീവനക്കാരെ പുറത്താക്കി ലഫ്റ്റനന്റ് ഗവർണർ

ഡൽഹി: ഡൽഹി വനിത കമീഷനിലെ 233 ജീവനക്കാരെ പുറത്താക്കി ലഫ്റ്റനന്റ് ഗവർണർ. ലഫ്റ്റനന്റ് ഗവർണർ വി.കെ സക്സേനയുടെ അനുമതിയോടെ വനിത-ശിശു വികസന വകുപ്പാണ് നടപടിയെടുത്തത്. ലഫ്റ്റനന്റ് ഗവർണർക്ക് ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. വനിത കമീഷൻ അധ്യക്ഷയായ സ്വാതി മാലിവാൾ ധനകാര്യ വകുപ്പിന്റെ അനുമതിയില്ലാതെയാണ് ജീവനക്കാരെ നിയമിച്ചതെന്ന് പറയുന്ന റിപ്പോർട്ടാണ് ലഫ്റ്റനന്റ് ഗവർണർക്ക് ലഭിച്ചത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. 40 പോസ്റ്റുകൾക്ക് മാത്രമാണ് നിയമപ്രകാരം അനുമതിയുണ്ടായിരുന്നതെന്നും അധിക അംഗങ്ങളെ കമീഷൻ നിയമിച്ചുവെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
കരാർ അടിസ്ഥാനത്തിൽ അംഗങ്ങളെ നിയമിക്കാൻ വനിത കമീഷന് അധികാരമില്ല. ഒരുവിധ പഠനവും നടത്താതെയാണ് വനിത കമീഷൻ അംഗങ്ങളെ നിയമിച്ചതെന്നും ലഫ്റ്റനന്റ് ഗവർണർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. നിയമനത്തിന് ഡൽഹി സർക്കാറിന്റെ മുൻകൂർ അനുമതി വാങ്ങിയില്ലെന്നും ഇവർക്ക് ചുമതലകൾ നൽകിയില്ലെന്നും റിപ്പോർട്ടിൽ ആരോപിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...