തിരുവനന്തപുരം: ബിജെപിയില്‍ ചേരാന്‍ ചര്‍ച്ച നടത്തിയെന്ന വിവാദത്തില്‍ പ്രതികരണവുമായി ഇ പി ജയരാജന്‍. തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചന. അതില്‍ മാധ്യമങ്ങൾക്ക് പങ്കുണ്ട്. ശോഭ സുരേന്ദ്രനെ നേരിട്ട് കണ്ടിട്ടേയില്ല. പ്രകാശ് ജാവ്ഡേക്കരുമായി രാഷ്ട്രീയം സംസാരിച്ചില്ല. പോളിംഗ് ദിനത്തിൽ കൂട്ടിക്കാഴ്ച വെളിപ്പെടുത്തിയതിൽ അസ്വാഭാവികത ഇല്ല. താൻ വഴി ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെയാണ്. ജാവ്ദേക്കർ വന്നത് കഴിഞ്ഞ വർഷം മാർച്ച് 5 നാണ് വന്നത്. കൊച്ചു മകന്‍റെ പിറന്നാൾ ദിനത്തിലാണ് വന്നത്. ആകെ സംസാരിച്ചത് ചുരുങ്ങിയ വാക്കുകൾ മാത്രമാണ്. വീട്ടിൽ വന്നവരോട് ഇറങ്ങി പോകാൻ പറയുന്നത് തന്‍റെ ശീലം അല്ല- എന്നായിരുന്നു ഇ പി ജയരാജന്‍റെ പ്രതികരണം