നവജാത ശിശുവിനെ കഴുത്തിൽ തുണികൊണ്ട് മുറുക്കി കൊലപ്പെടുത്തിയ ശേഷം പുറത്തേക്ക് വലിച്ചെറിഞ്ഞു; നിർണായക മൊഴി പുറത്ത്

കൊച്ചി: എറണാകുളം പനമ്പിള്ളിനഗറിൽ നവജാതശിശുവിന്റെ മൃതദേഹം നടുറോഡിൽ കണ്ടെത്തിയ കേസിൽ മൂന്നു പ്രതികളെന്ന് സൂചന. സമീപത്തെ ഫ്ലാറ്റിലുള്ള ഒരു പുരുഷനേയും രണ്ട് സ്ത്രീകളേയും ചോദ്യം ചെയ്യുകയാണ്. ഫ്ലാറ്റിലെ ശുചിമുറിയിൽ രക്തക്കറ കണ്ടെത്തുകയും തുടർന്ന് ഇവരെ പൊലീസ് ചോദ്യം ചെയ്യുകയുമായിരുന്നു.
കഴുത്തിൽ തുണികൊണ്ട് മുറുക്കി കൊലപ്പെടുത്തിയ ശേഷം പുറത്തേക്ക് വലിച്ചെറിഞ്ഞെന്ന് പ്രതികൾ പൊലീസിന് നൽകിയ മൊഴി.സമീപത്തെ മാലിന്യം നിറഞ്ഞ പറമ്പിലേക്ക് വലിച്ചെറിയുകയായിരുന്നു പ്രതികളുടെ ഉദ്ദേശം. എന്നാൽ മൃതദേഹം നടുറോഡിലാണ് വീണതെന്നും പൊലീസ് പറയുന്നു. മൃതദേഹം കണ്ടെത്തിയ റോഡിൻറെ സമീപത്തെ ഫ്ളാറ്റിലെ 5-സിയിൽ താമസിക്കുന്ന അഭയകുമാർ,ഭാര്യ,മകൾ എന്നിവരെയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്.
സംഭവത്തിൽ പ്രതികളെ 24 മണിക്കൂറിനകം പിടിക്കൂടുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എസ് ശ്യാം സുന്ദർ പറഞ്ഞു. പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുമെന്നും കമ്മീഷണർ പറഞ്ഞു. ഇന്ന് രാവിലെ 8. 20 ഓടെയാണ് പനമ്പിള്ളിനഗറിൽ നടുറോഡിൽ നവജാത ശിശുവിൻറെ മൃതദേഹം കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...