‘ഫലസ്തീനെ അംഗീകരിക്കാതെ ഇസ്രായേലുമായി ബന്ധം സാധ്യമാകില്ല’; യുഎസിനോട് സൗദി

റിയാദ്: ഫലസ്തീനെ അംഗീകരിക്കാതെ ഇസ്രായേലുമായി ബന്ധം സാധ്യമാകില്ലെന്ന് വീണ്ടും സൗദി അറേബ്യ യുഎസിനോട്.
ഇസ്രയേലിനെ അംഗീകരിച്ചാൽ സൗദിക്കെതിരെയുണ്ടാകുന്ന സുരക്ഷാ ഭീഷണി തടയാൻ യുഎസിന് പോലും സാധിക്കില്ലെന്നും മുതിർന്ന നയതന്ത്രജ്ഞൻ. ദ്വിരാഷ്ട്ര ഫോർമുല അംഗീകരിക്കാത്ത ഇസ്രയേലിന്റെ നടപടി സ്വന്തം കാലിൽ വെടിവെക്കുന്നതിന് തുല്യമാണെന്നും സൗദി നയതന്ത്രജ്ഞൻ മുന്നറിയിപ്പ് നൽകി.

സൗദിയുമായി ഇസ്രയേലിന്റെ ബന്ധം പുനസ്ഥാപിക്കാൻ യുഎസ് ശ്രമം തുടരുന്നതിനിടെയാണ് സൗദി വീണ്ടും നിലപാട് വ്യക്തമാക്കിയത്. സൗദി അറേബ്യ യുഎസിന് നൽകിയ മറുപടിയുടെ വിശദാംശങ്ങൾ പേരുവെളിപ്പെടുത്താത്ത സൗദിയിലെ മുതിർന്ന നയതന്ത്രജ്ഞൻ പ്രാദേശിക മാധ്യമങ്ങളോട് പങ്കുവെച്ചു.

ഇസ്രയേലുമായി സൗദിയെ അടുപ്പിക്കാനാണ് യുഎസ് ശ്രമം. എന്നാൽ അതിന്റെ പേരിൽ സൗദിക്കുണ്ടാകുന്ന സുരക്ഷാ ഭീഷണി തടയാൻ യുഎസിനാകില്ല. സൗദിക്കുള്ള ആയുധ കരാറുകൾക്ക് പോലും യുഎസ് വിലങ്ങായി നിൽക്കുകയാണ്. ഈ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് നയതന്ത്രജ്ഞന്റെ തുടർന്നുള്ള വാക്കുകൾ. ഒക്ടോബർ ഏഴിലുണ്ടായതുപോലുള്ള ആക്രമണം പോലുള്ളവ തടയാൻ ഇസ്രയേലിനുള്ള വഴി സമാധാന പാത അംഗീകരിച്ച് അറബ് രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കലാണ്. ഇസ്രയേലുമായി സൗദി ബന്ധത്തിന് തയ്യാറാണ്. അതിന് ഫലസ്തീനെ അംഗീകരിച്ചേ പറ്റൂ. ഈ നിലപാട് സൗദി യുഎസിനെ അറിയിച്ചിട്ടുണ്ട്. ഫലസ്തീനെ അംഗീകരിക്കില്ലെന്നായിരുന്നു നേരത്തെയുള്ള യുഎസ് നിലപാട്. ആ കടുംപിടുത്തം യുഎസ് ഇപ്പോൾ ഉപേക്ഷിച്ചിട്ടുണ്ട്. ഇസ്രയേലും അതിന് തയ്യാറായാൽ മേഖലയിൽ സമാധാനമുണ്ടാകും. ഫലസ്തീൻ വിഷയത്തിൽ ഐക്യ സർക്കാർ രൂപീകരിക്കാൻ അറബ് രാജ്യങ്ങളുടെ പിന്തുണയുണ്ടാകും. ഫലസ്തീൻ രാഷ്ട്രം പിറക്കാതെ മേഖലയിൽ സമാധാനമുണ്ടാകില്ല. അത് അഗീകരിക്കാൻ കൂട്ടാക്കാത്ത ഇസ്രയേൽ സ്വന്തം കാലിൽ വെടിവെക്കുന്ന നടപടിയാണ് ഇപ്പോൾ ചെയ്യുന്നതെന്നും സൗദി നയതന്ത്രജ്ഞൻ അറബ് മാധ്യമത്തോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

അനാവശ്യമായി മരുന്ന് കഴിക്കണ്ട.. അമിത ചെലവില്ല.. രോഗം മാറ്റാം പ്രകൃതി ചികിത്സയിലൂടെ

Sub Editor: Lakshmi Renuka സ്വയം ചികിൽസിക്കാനും രോഗത്തെ പ്രതിരോധിക്കാനുമുള്ള കഴിവ് മനുഷ്യ...

അര്‍ജുന്‍റെ ലോറി കണ്ടെത്തി

ഷിരൂര്‍: ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനായുള്ള...

വേണാടിന് കൂടുതല്‍ കോച്ച് അനുവദിക്കണം; റെയില്‍വേക്ക് കത്ത് നല്‍കി

തിരുവനന്തപുരം: യാത്രാ ദുരിതം രൂക്ഷമായ സാഹചര്യത്തില്‍ ഹ്രസ്വദൂര യാത്രക്കാര്‍ കൂടുതലായി ആശ്രയിക്കുന്ന...

സിദ്ദിഖിന്‍റെ ജാമ്യാപേക്ഷ; തടസ ഹർജിമായി സംസ്ഥാന സർക്കാർ

കൊച്ചി: ബലാത്സം​ഗക്കേസിൽ നടൻ സിദ്ദിഖിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ തടസ ഹർജി ഫയൽ...