ബാൾട്ടിമോർ കപ്പൽ അപകടത്തിന്റെ കാരണം പുറത്തുവിട്ടു

ബാൾട്ടിമോർ: അമേരിക്കയിലെ ബാൾട്ടിമോറിൽ പാലത്തിൽ ചരക്കുകപ്പൽ ഇടിച്ചുണ്ടായ അപകടത്തിന്റെ കാരണം പുറത്തുവിട്ട് വിദഗ്ദധർ. അതെ സമയം കപ്പലിലെ മുഴുവൻ ജീവനക്കാരും ഇന്ത്യക്കാരാണെന്നും എല്ലാവരും സുരക്ഷിതരാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.എൻജിൻ തകരാർ, ജനറേറ്റർ നിലച്ചു പോകൽ, സ്റ്റിയറിങ്ങ് തകരാർ, മാനുഷികമായ പിഴവുകൾ തുടങ്ങിയ കാരണങ്ങളാണ് കപ്പലപകടത്തിന് ഇടയാക്കിയതെയന്നാണ് കരുതുന്നതെന്ന് കപ്പൽ വിദഗ്ധർ മാധ്യമങ്ങ​ളോട് പറഞ്ഞത്.

ചൊവ്വാഴ്ച പുലർച്ചെ 1.30 നാണ് ലോക​ത്തെ ഞെട്ടിച്ച കപ്പൽ അപകടമുണ്ടാകുന്നത്. മേരിലാൻഡിൽ നിന്ന് കൊളംബോയിലേക്ക് പുറപ്പെട്ട സിംഗപ്പൂർ ചരക്ക് കപ്പലായ ദാലി ഫ്രാൻസിസാണ് അപകടത്തിൽ പെട്ടത്. 300 മീറ്റർ നീളവും 48 മീറ്റർവീതിയുമാണ് ദാലി ഫ്രാൻസിസിനുള്ളത്. ബാൾട്ടിമോറിലെ സീഗ്രീറ്റ് മറൈൻ ടെർമിനലിൽ നിന്ന് ചൊവ്വാഴ്ച അർധരാത്രി 12.24 ന് യാത്ര തുടങ്ങിയ കപ്പൽ ഒരു മണിക്കൂറിനകം ഗതിമാറുകയായിരുന്നു.പിന്നാലെ കപ്പലിലെ പുറംഭാഗത്തെ വെളിച്ചം കെടുകയും പുക ഉയരുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് ഈ കപ്പൽ പറ്റാപ്സ്കോ നദിക്ക് കുറുകെ 56 മീറ്റർ ഉയരവും 2.6 കിലോമീറ്റർ നീളമുള്ള ഫ്രാൻസിസ് സ്കോട്ട് കീ ഇരുമ്പു പാലത്തിന്റെ തൂണിലിടിച്ചത്. ഇടിയുടെ ആഘാതത്തിൽ പാലത്തിന്റെ 800 മീറ്ററോളം ഭാഗമാണ് തകർന്നത്. ആ സമയത്ത് പാലത്തിലുണ്ടായിരുന്ന വാഹനങ്ങൾ അടക്കം പുഴയിൽ വീണു.

പാലത്തിൽ അറ്റകുറ്റപണി നടക്കുന്ന സമയത്താണ് അപകടമുണ്ടായത്.നിർമാണത്തൊഴിലിലേർപ്പെട്ട തൊഴിലാളികളും പു​ഴയിൽ വീണു. കൊടുംതണുപ്പ് രക്ഷാപ്രവർത്തനത്തെയും സാരമായി ബാധിച്ചു. അതെസമയം കപ്പൽ പാലത്തിൽ ഇടിച്ച സംഭവത്തിൽ ദുരൂഹതയോ ആക്രമണ സ്വഭാവമോ ഇല്ലെന്നാണ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

പാളയം മാർക്കറ്റ് പുനരധിവാസകേന്ദ്രത്തിന് സമീപം മാലിന്യ കൂമ്പാരം: മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

തിരുവനന്തപുരം: പാളയം മാർക്കറ്റ് നവീകരണ പ്രവർത്തനങ്ങൾ തുടങ്ങുന്നതിന് മുന്നോടിയായി മുന്നൂറിൽപരം ചെറുകിട...

“എം എ ബേബി ആരെന്നറിയില്ല. ഞാൻ ഗൂഗിൾ ചെയ്തു കണ്ടെത്താം”. പരിഹാസവുമായി മുൻ ത്രിപുര മുഖ്യമന്ത്രി.

സിപിഐഎം പോളിറ്റ് ബ്യൂറോയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി കേരളത്തില്‍ നിന്നുള്ള എം...

സർക്കാർ ചെയ്യാവുന്നതെല്ലാം ചെയ്തു. ഇനിയും വിട്ടുവീഴ്ച ചെയ്യാനാവില്ല: വി ശിവൻകുട്ടി

സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധിക്കുന്ന ആശാവർക്കർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സമരം രമ്യതയിൽ അവസാനിപ്പിക്കാനും...

തമിഴ്നാട് ഗവർണർക്ക് തിരിച്ചടി: ഗവർണറുടെ അധികാരപരിധികൾ ഓർമിപ്പിച്ചു സുപ്രീം കോടതിയുടെ സുപ്രധാന വിധി.

സുപ്രീം കോടതിയുടെ സുപ്രധാന വിധിയിൽ തമിഴ്നാട് ഗവർണർ എൻ ആർ രവിക്ക്...