വി ഡി സതീശൻ നയിക്കും. യു ഡി എഫ് മലയോര പ്രചാരണ യാത്ര 27 മുതൽ.

വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് മലയോര കർഷകരെയും നിവാസികളെയും രക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് യു ഡി എഫ് മലയോര സമര പ്രചരണയാത്ര നടത്തും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പ്രചരണയാത്ര ജനുവരി 27 നു ആരംഭിച്ചു ഫെബ്രുവരി 5 ന് സമാപിക്കും. വനനിയമ ഭേദഗതി ബിൽ പിൻവലിക്കുക, കാർഷിക മേഖലയിലെ തകർച്ചക്ക് പരിഹാരം ഉണ്ടാക്കുക, ബഫർസോൺ വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടുക തുടങ്ങിയ ആവശ്യങ്ങളും മലയോര സമര പ്രചരണ യാത്രയിൽ ഉന്നയിക്കും. യുഡിഎഫ് കൺവീനർ എം എം ഹസനാണ് മുന്നണിയുടെ തീരുമാനങ്ങൾ അറിയിച്ചത്.

ഇരിക്കൂറിലെ ഉളിക്കൽ മുതൽ പാറശ്ശാലയിലെ അമ്പൂരി വരെയാണ് പ്രചാരണ യാത്ര നടക്കുക. നിലവിലെ നിയമഭദഗതി വനത്തിനുള്ളിലെ അടിയന്തരാവസ്ഥ ആണെന്നും പരിഹരിക്കും എന്ന വാക്ക് വിശ്വസിച്ചുകൊണ്ട് മാത്രം പ്രക്ഷോഭത്തിൽനിന്നും പിന്നോട്ട് പോകില്ലെന്നും എം എം ഹസ്സൻ വ്യക്തമാക്കി. വന്യജീവി ആക്രമത്തിൽ മരിക്കുന്നവർക്ക്ന നിലവിൽ നൽകുന്ന നഷ്ടപരിഹാരതുക ഉയർത്തണം. നാലവിൽ നൽകുന്ന !) ലക്ഷം രൂപ മതിയാവില്ല. അർഹരായ പലർക്കും ഇന്നും നഷ്ടപരിഹാര തുക ലഭിച്ചിട്ടില്ല. മരിക്കുന്നവരുടെ മക്കളുടെ വിദ്യാഭ്യാസം സർക്കാർ ഏറ്റെടുക്കണമെന്നും എം എം ഹസൻ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

പ്രേക്ഷകർ കാത്തിരുന്ന കോംബോ. വെട്രിമാരനും ധനുഷും വീണ്ടും ഒന്നിക്കുന്നു

പൊല്ലാതവൻ, ആടുകളം, അസുരൻ, വടചെന്നൈ എന്നിങ്ങനെ നിരവധി ഹിറ്റുകൾ സംഭാവന ചെയ്ത...

സാദിഖലി തങ്ങള്‍ക്കെതിരായ പരാമർശം. സമസ്ത നേതാവിനെ പുറത്താക്കണമെന്ന് സമസ്തയിലെ ലീഗ് അനുകൂലികൾ

ക്രിസ്മസ് ദിനത്തിലെ കേക്ക് മുറി വിവാദത്തില്‍ സാദിഖലി തങ്ങള്‍ക്കെതിരായ പരാമര്‍ശത്തില്‍ സമസ്ത...

കോൺഗ്രസ്സുകാർ ജാഗ്രത കാണിക്കണം. മുന്നറിയൂയിപ്പുമായി മുല്ലപ്പള്ളി

പി വി അൻവറിലൂടെ കേരള രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുകയാണ് ത്രിണമൂൽ കോൺഗ്രസ്സ്. MLA...

കല്ലറ പൊളിക്കാൻ അനുവദിക്കില്ല. സ്ഥലത്ത് നാടകീയ രംഗങ്ങൾ

ബാലരാമപുരത്തെ ഗോപൻ സ്വാമിയുടെ കല്ലറ പൊളിക്കുന്നതുമായി ബന്ധപെട്ടു സ്ഥലത്തു നാടകീയ രംഗങ്ങൾ...