തിരുവനന്തപുരം: സർക്കാരിന്റെ ടൗൺഷിപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വെള്ളാർമല സ്കൂൾ പുനർനിർമിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി… സ്കൂളിനെ മാതൃകാ സ്കൂൾ ആക്കി ഉയർത്തി പ്രകൃതി ദുരന്തങ്ങളെ നേരിടാൻ ശേഷിയുള്ള കെട്ടിടമാക്കി മാറ്റും … ഇതിനായി പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കുന്ന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തും … സഹായത്തിനായി മറ്റേതെങ്കിലും സ്ഥാപനമമോ വ്യക്തികളോ മുന്നോട്ട് വരികയാണെങ്കിൽ അവരെയും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു…. വയനാട് സന്ദർശിച്ച മോഹൻലാൽ സ്കൂൾ പുനർനിർമ്മിക്കുമെന്ന് പറഞ്ഞപ്പെൾ തന്നെ അദ്ദേഹവുമായി സംസാരിച്ചിരുന്നു എന്നും ശിവൻകുട്ടി പറഞ്ഞു… ജിവിഎച്ച്എസ്എസ് വെള്ളാർമല, ജി എൽ പി എസ് മുണ്ടക്കൈ എന്നീ സ്കൂളുകൾക്കാണ് വലിയ നാശമുണ്ടായിരിക്കുന്നത്. ഈ സ്കൂളുകളെ എത്രയും പെട്ടെന്ന് പുനസ്ഥാപിക്കുക എന്നതാണ് ലക്ഷ്യം.