സഹപ്രവർത്തകരെ അധ്യാപകൻ വെടിവെച്ചു കൊന്നു

ജാർഖണ്ഡ്: ഗോഡ്ഡയിലുള്ള സർക്കാർ സ്കൂളിൽ വെടിവെപ്പ്. സഹപ്രവർത്തകരെ അധ്യാപകൻ വെടിവെച്ചു കൊന്നു. കൊലപാതകത്തിന് ശേഷം പ്രതി സ്വയം വെടിവെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി പൊലീസ്. ഇയാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.റാഞ്ചിയിൽ നിന്ന് 300 കിലോമീറ്റർ അകലെ പൊറൈയാഹട്ട് ഏരിയയിലെ അപ്ഗ്രേഡഡ് ഹൈസ്കൂളിൽ രാവിലെ 11 മണിയോടെയാണ് സംഭവം. പ്രവൃത്തി ദിവസമായതിനാൽ സ്കൂളിൽ കുട്ടികളും ഉണ്ടായിരുന്നു. രവി രഞ്ജൻ എന്ന അധ്യാപകൻ ലൈബ്രറിയിലുണ്ടായിരുന്ന സുജാത ദേവി, ആദേശ് സിംഗ് എന്നിവരെ വെടിവെച്ച് കൊല്ലുകയായിരുന്നു.ശബ്ദം കേട്ട് ബാക്കിയുള്ളവർ എത്തിയപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്. പിന്നാലെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ലൈബ്രറിയുടെ വാതിൽ തകർത്ത് അകത്തുകയറി. രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. സുജാതയുമായി രവി അടുപ്പത്തിലായിരുന്നു. എന്നാൽ ആദേശ് സിംഗുമായി സുജാത അടുത്തതാണ് കൊലപാതകത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

പ്രതികാരചുങ്കത്തിൽ യു ടേൺ അടിച്ച് ട്രംപ്. ചൈനയ്ക്ക് പ്രഹരം.

ചൈന ഒഴികെ മറ്റു രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രതികാരചുങ്ക നടപടി മരവിപ്പിച്ച്‌ അമേരിക്കൻ...

എ ഐ സി സി സമ്മേളനം സബർമതി തീരത്തു ആരംഭിച്ചു.

84ാം എ ഐ സി സി സമ്മേളനത്തിനു ഇന്ന് ഗുജറാത്തിൽ തുടക്കമായി....

പാളയം മാർക്കറ്റ് പുനരധിവാസകേന്ദ്രത്തിന് സമീപം മാലിന്യ കൂമ്പാരം: മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

തിരുവനന്തപുരം: പാളയം മാർക്കറ്റ് നവീകരണ പ്രവർത്തനങ്ങൾ തുടങ്ങുന്നതിന് മുന്നോടിയായി മുന്നൂറിൽപരം ചെറുകിട...

“എം എ ബേബി ആരെന്നറിയില്ല. ഞാൻ ഗൂഗിൾ ചെയ്തു കണ്ടെത്താം”. പരിഹാസവുമായി മുൻ ത്രിപുര മുഖ്യമന്ത്രി.

സിപിഐഎം പോളിറ്റ് ബ്യൂറോയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി കേരളത്തില്‍ നിന്നുള്ള എം...