ഹരിയാനയിലെ ബിജെപിയിൽ നിന്നും 3 സ്വതന്ത്രർ പിന്തുണ പിൻവലിച്ചു

ഡൽഹി : ഹരിയാനയിലെ ബിജെപി സർക്കാരിന് പ്രതിസന്ധി. സർക്കാരിനെ പിന്തുണച്ചിരുന്ന 3 സ്വതന്ത്ര എംഎൽഎമാർ പിന്തുണ പിൻവലിച്ചു. 90 അംഗ നിയമസഭയിൽ സർക്കാരിൻറെ അംഗസംഖ്യ ഇതോടെ 42 ആയി കുറഞ്ഞു. ജെജെപി വിമതരുടെ പിന്തുണയോടെയാണ് ബിജെപി സർക്കാർ അധികാരത്തിൽ തുടരുന്നത്. ബിജെപി സർക്കാരിൻറെ പിന്തുണ പിൻവലിച്ച സ്വതന്ത്രർ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
പ്രതിപക്ഷ നേതാവ് ഭൂപേന്ദ്ര സിങ് ഹൂഡയുടെയും കോൺഗ്രസ് അധ്യക്ഷൻ ഉദയ് ഭാൻറെയും നേതൃത്വത്തിൽ ആണ് എംഎൽഎമാർ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത്. ഇതോടെ കോൺഗ്രസിനെ പിന്തുണക്കുന്ന എംഎൽഎമാരുടെ എണ്ണം 34 ആയി. സ്വതന്ത്രരുടെ പിന്തുണ പോയതോടെ ബിജെപി സർക്കാരിൻറെ ഭൂരിപക്ഷവും നഷ്ടമായി. എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കാനായില്ലെങ്കിൽ സർക്കാരിന് ഭരണത്തിൽ തുടരാൻ കഴിയാത്ത സാഹചര്യമാണുണ്ടാകുക.അതിനാൽ തന്നെ ഇനിയുള്ള നീക്കവും ബിജെപി സർക്കാരിന് നിർണായകമായിരിക്കും.ലോക്സഭ തെര‍ഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുൻപ് തരംഗം വ്യക്തമായെന്ന് കോൺഗ്രസ് എക്സിൽ കുറിച്ചു. സ്വതന്ത്ര എംഎൽഎമാർ പിന്തുണ പിൻവലിച്ചതോടെ ഭൂരിപക്ഷം കുറഞ്ഞുവെന്നും ബിജെപി സർക്കാരിന് അധികാരത്തിൽ തുടരാൻ അർഹതയില്ലെന്ന് കോൺഗ്രസ് ആരോപിച്ചു. പിന്തുണച്ച പിൻവലിച്ച സ്വതന്ത്ര എംഎൽഎമാരെ കോൺഗ്രസ് സ്വാഗം ചെയ്തു. സർക്കാരിനെ ഹരിയാനയിലെ ജനങ്ങൾ പാഠം പഠിപ്പിക്കുമെന്നും സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഉദയ് ഭാൻ ആവശ്യപ്പെട്ടു. അതേസമയം, ജനങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിൽ കോൺഗ്രസിന് താൽപ്പര്യമില്ലെന്ന് ഹരിയാന മുഖ്യമന്ത്രി നായബ് സിങ് സൈനി ആരോപിച്ചു.. നിറവേറ്റുന്നത് ചിലരുടെ ആഗ്രഹങ്ങൾ മാത്രമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...