ഒഡിഷയിൽ കമാഖ്യ എക്സ്പ്രസ്സിന്റെ 11 ബോഗികൾ പാളം തെറ്റി അപാകടത്തിലായി. അപകടത്തിൽ 25 പേർക്ക് പരിക്കേറ്റു. സ്ഥലത്ത് രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്. കട്ടക്ക് ജില്ലയിലെ നെർഗുണ്ടി റെയിൽവേ സ്റ്റേഷന് സമീപത്താണ് ട്രെയിൻ പാളം തെറ്റിയത്. 12 മണിയോടെയാണ് സംഭവം.

അപകടം നടന്ന് നിമിഷങ്ങൾക്കകം തന്നെ റെയിൽവേ അധികൃതർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനവും തുടർനടപടികളും സ്വീകരിച്ചു. മെഡിക്കൽ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. പാളം തെറ്റാനുള്ള കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ പരിശോധന നടത്തിവരികയാണ്. കാമാഖ്യ എക്സ്പ്രസിലെ യാത്രക്കാരെ ഭുവനേശ്വരിൽ എത്തിക്കാൻ പ്രത്യേക ട്രെയിൻ സജ്ജമാക്കി എന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.