2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റും; അധികാര തുടർച്ച പ്രതീക്ഷിക്കുന്നു’; കേന്ദ്ര ധനമന്ത്രി

ഡൽഹി: രണ്ടാം മോദി സർക്കാരിന്റെ ‍ഇടക്കാല ബജറ്റ് അവതരണത്തിന് തുടക്കം കുറിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതരാമൻ. മോദി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപറഞ്ഞുകൊണ്ടാണ് ബജറ്റ് അവതരണം. കടന്നു പോയത് മാറ്റങ്ങളുടെ 10 വർഷങ്ങളാണെന്നും സമ്പദ് രം​ഗത്ത് ​ഗുണപരമായ മാറ്റങ്ങൾ ഉണ്ടായെന്നും ധനമന്ത്രി. ഗ്രാമീണ മേഖലയിൽ വൈദ്യപതി, പാചകവാതകം, സൗജന റേഷൻ എന്നിവ ഉറപ്പാക്കി. വികസിത ഭാരതം ലക്ഷ്യമിട്ടുള്ള ക്ഷേമപദ്ധതികൾ നടപ്പിലാക്കി. അമൃതകാലത്തിന് ശക്തമായ അടിത്തറയിട്ടു. അഴിമതി കുറച്ചെന്നും വികസനത്തിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിയെന്നും ധനമന്ത്രി പറഞ്ഞു.കൊവിഡ് ഉൾപ്പെടെ നിരവധി പ്രതിസന്ധികളെ അതിജീവിക്കാൻ കഴിഞ്ഞു. സർക്കാരിനെ ജനങ്ങൾ പ്രതീഷയോടെ ഉറ്റുനോക്കുന്നു. ജനങ്ങൾ ഭരണത്തുടർച്ച നൽകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ധനമന്ത്രി പറഞ്ഞു. മികച്ച ജനപിന്തുണയോടെ സർക്കാരിന്റെ വികസന പദ്ധതികൾ തുടരും. 2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റുമെന്ന് ധനമന്ത്രി പറഞ്ഞു.

Read More:- ട്വന്‍റി 20 ചെയർമാൻ സാബു എം ജേക്കബിനെതിരെ വീണ്ടും കേസെടുത്ത് പൊലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...