എറണാകുളം ആലുവയിൽ നിന്നും വൻ കഞ്ചാവ് വേട്ട. 7 കിലോയിലധികം കഞ്ചാവുമായാണ് ഇതര സംസ്ഥാനക്കാരനെ എക്സൈസ് പിടികൂടിയത്. എടത്തല നാലാം മൈൽ പരിസരത്ത് വെച്ചാണ് വില്പനയ്ക്കായി കൊന്നുപൊക്കോണ്ടിരുന്ന കഞ്ചാവ് പിടികൂടിയത്. വ്യവസായ മേഖലയിൽ ജോലി ചെയ്‌യുന്ന തൊഴിലാളികൾക്കിടയിൽ ചെറിയ പാക്കെറ്റുകളിലായി വലിയതോതിൽ കഞ്ചാവ് വില്പന നടക്കുന്നു എന്ന രഹസ്യ വിവരം ലഭിച്ചതോടെയാണ് എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് അന്വേഷണം നടത്തുകയും പ്രതിയെ പിടികൂടുകയും ചെയ്തത്.