തൃപ്പൂണിത്തുറ സ്ഫോടനം; 329 വീടുകളെ ബാധിച്ചു

കൊച്ചി: തൃപ്പൂണിത്തുറ സ്ഫോടനം ബാധിച്ചത് 329 വീടുകളെ. തൃപ്പൂണിത്തുറ നഗരസഭയുടെ എൻജിനിയറിങ്ങ് വിഭാഗം ജില്ലാ കലക്ടർക്ക് കൈമാറിയ റിപ്പോർട്ടിലാണ് ഇത് പറയുന്നത്. ഒരു വീട് പൂർണമായും ആറ് വീടുകൾ ഭാഗികമായും തകർന്നു. നാല് സർക്കാർ ഓഫീസുകൾക്കും കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് തൃപ്പൂണിത്തുറയെ നടുക്കിയ സ്ഫോടനമുണ്ടായത്. സ്ഫോടനം ഒന്നര കിലോമീറ്റർ പരിധിയിലാണ് പ്രകമ്പനം സൃഷ്ടിച്ചത്. നിരവധി കെട്ടിടങ്ങളും വാഹനങ്ങളും നശിക്കുന്നതിനും കാരണമായിരുന്നു. പിന്നാലെയാണ് വിശദമായ കണക്കെടുപ്പിലേക്ക് തൃപ്പൂണിത്തുറ നഗരസഭ കടന്നത്. പരിശോധനയിൽ 329 വീടുകൾക്ക് നാശം സംഭവിച്ചെന്ന് കണ്ടെത്തി. ഒരു വീട് പൂർണമായും തകർന്നു.

ആറ് വീടുകളുടെ വാതിലുകളും ഭിത്തികളും നശിച്ചിട്ടുണ്ട്. മറ്റ് 322 വീടുകളുടെ ജനൽ പാളികൾക്കാണ് തകർച്ച. ഹോമിയോ ക്ലിനിക്, എംപ്ലോയ്മെന്റ് ഓഫീസ് , കാർഷിക സഹകരണ ബാങ്ക് അടക്കമുള്ള നാല് സർക്കാർ ഓഫീസുകൾക്കും മൂന്ന് സ്വകാര്യ കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

നഗരസഭയുടെ എൻജിനീയറിങ് വിഭാഗം നൽകിയ റിപ്പോർട്ട് ജില്ലാ കലക്ടർ നാളെ സർക്കാറിന് കൈമാറും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും നഷ്ടപരിഹാര തുകയുടെ കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കുക. അതിനിടെ നഷ്ടപരിഹാരം വേഗത്തിൽ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നാളെ ഹൈക്കോടതിയെ സമീപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...