രാജ്യസഭാ തെരഞ്ഞെടുപ്പിൽ കൂറുമാറ്റ ഭീതി

ലഖ്‌നൗ: ഉത്തർപ്രദേശിലെ പത്ത് സീറ്റിലും ഹിമാചൽപ്രദേശിലെ ഒരു സീറ്റിലും ഇന്ന് രാജ്യസഭാ തെരഞ്ഞെടുപ്പ്. ഉത്തർപ്രദേശിൽ ബിജെപിക്ക് ഏഴും സമാജ്‌വാദി പാർട്ടിക്ക് മൂന്നും സ്ഥാനാർത്ഥികളെ വിജയിപ്പിക്കാനുള്ള അംഗസംഖ്യ നിയമസഭയിൽ ഉണ്ട്. എന്നാൽ എട്ടാമത്തെ സ്ഥാനാർത്ഥിയായി ബിജെപി മുൻ എസ് പി നേതാവ് സഞ്ജയ് സേത്തിനെ മത്സരിപ്പിക്കുകയാണ്. സമാജ് വാദി പാർട്ടിയിലെ 10 എംഎൽഎമാർ തങ്ങൾക്കൊപ്പം ആണെന്നാണ് ബിജെപി അവകാശവാദം.

കൂറുമാറ്റ ഭീതി ഉയര്‍ന്ന സാഹചര്യത്തിൽ സമാജ്‌വാദി പാര്‍ട്ടി എംഎൽഎമാരുടെ യോഗം അഖിലേഷ് യാദവ് വിളിച്ചെങ്കിലും എട്ട് എംഎൽഎമാര്‍ യോഗത്തിൽ നിന്നു വിട്ടുനിന്നു. എംഎൽഎമാരെ എല്ലാവരെയും ഫോണിൽ വിളിക്കാനുള്ള ശ്രമത്തിലാണ് അഖിലേഷ് യാദവ്.

ഹിമാചൽപ്രദേശിലെ ഒരു സീറ്റിലും ഇന്ന് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കും. കോൺഗ്രസ് സ്ഥാനാർത്ഥിയായ അഭിഷേക് സിങ്‌വിയും ബിജെപി സ്ഥാനാർത്ഥിയായ ഹർഷ് മഹാജനും തമ്മിലാണ് ഇവിടെ മത്സരം. രാവിലെ 9 മുതൽ വൈകിട്ട് നാലു വരെയാണ് വോട്ടെടുപ്പ്. അഞ്ച് മണിക്കാണ് വോട്ടെണ്ണൽ നടക്കുക. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച 56 ൽ 41 സീറ്റുകളിലും എതിരില്ലാതെ സ്ഥാനാർത്ഥികൾ വിജയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ബിജെപിയിൽ മാറ്റങ്ങളുടെ കാലം: ടീം രാജീവ് ചന്ദ്രശേഖർ ഓൺ ഡ്യുട്ടി

ബിജെപിയിൽ ഇത് റീ എഡിറ്റിന്റെ കാലമാണ്. രാജീവ്‌ ചന്ദ്രശേഖർ സംസ്ഥാന പ്രസിഡന്റായി...

രാഹുൽ മാങ്കൂട്ടത്തിനെതിരെ കൊലവിളി; പ്രശാന്ത് ശിവൻ ഉൾപ്പടെ ബിജെപി നേതാക്കൾക്കെതിരെ കേസ്.

പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിനെതിരെ നടത്തിയ കൊലവിളി പ്രസംഗത്തിൽ...

ഇയാൾ മദ്യപാനിയും ഇസ്ലാം വിരോധിയും. വിജയ്‌ക്കെതിരെ അഖിലേന്ത്യാ മുസ്ലിം ജമാഅത് ഫത്വ.

തമിഴക വെട്രി കഴകം സ്ഥാപകനും തമിഴ് നടനുമായ വിജയ്‌ക്കെതിരെ ഫത്വ പുറപ്പോടുവിച്ച്...

ആ നടൻ ഷൈൻ ടോം ചാക്കോ; വെളിപ്പെടുത്തി നടി വിൻസി അലോഷ്യസ്. ഫിലിം ചേംബറിനും ഐസിസി ക്കും പരാതി നൽകി.

സിനിമ നടിയായ വിൻസി അലോഷ്യസ് തൻ ഒരു സിനിമയുടെ ചിത്രീകരണ വേളയിൽ...