പാകിസ്താൻ പാകിസ്താൻ പ്രധാനമന്ത്രിയായി ഷെഹ്ബാസ് ഷെരീഫ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. പാകിസ്താന്റെ 24ാമത്തെ പ്രധാനമന്ത്രിയാണ് ഷെഹ്ബാസ് ഷെരീഫ്. സ്പീക്കർ സർദാർ അയാസ് സാദിഖ് വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചു. 201 വോട്ടുകൾക്കാണ് ഷെരീഫിന്റെ ജയം. പാകിസ്താ തെഹ്‌രീക്-ഇ-ഇൻസാഫ് സ്ഥാനാർത്ഥി ഒമർ അയൂബ് ഖാൻ 92 വോട്ടുകൾ നേടി.
ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ ഷെഹ്ബാസ് തൻ്റെ ജ്യേഷ്ഠൻ നവാസ് ഷെരീഫിനെ ആലിംഗനം ചെയ്തു. നവാസ് ഷെരീഫ് മൂന്ന് തവണ പാകിസ്താന്റെ പ്രധാനമന്ത്രിയായിരുന്നു. ഇത് രണ്ടാം തവണയാണ് ഷെഹ്ബാസ് ഷെരീഫ് പാകിസ്താനെ നയിക്കുന്നത്. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ്റെ പിന്തുണയുള്ള സ്ഥാനാർത്ഥികൾ ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയെങ്കിലും പിഎംഎൽഎന്നും പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിയും സഖ്യ സർക്കാർ രൂപീകരിക്കാൻ സമ്മതിക്കുകയായിരുന്നു. ഇതോടെ ഷെഹ്ബാസ് ഷെരീഫിനെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കുകയായിരുന്നു.