തിരുവനന്തപുരം: 30 ലക്ഷം പേരെ ഒഴിവാക്കിക്കൊണ്ട് പുതിയ വോട്ടർ പട്ടിക പൂർത്തിയാക്കി …വോട്ടര്‍ പട്ടിക ശുദ്ധീകരണത്തിന്റെ ഭാഗമായി കഴിഞ്ഞ 5 വര്‍ഷം കൊണ്ട് കേരളത്തില്‍ 30 ലക്ഷം വോട്ടര്‍മാരുടെ പേരുകളാണ് ഒഴിവാക്കിയത്. മരണം, വാസസ്ഥലം മാറ്റം, ഇരട്ടിപ്പ് തുടങ്ങയ കാരണങ്ങളാലാണിതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം മാത്രം 13 ലക്ഷം പേരെയാണ് ഒഴിവാക്കിയത്. ഈ വര്‍ഷം ഇതുവരെ 8 ലക്ഷം പേരുകളാണ് ഒഴിക്കിയത്.മാര്‍ച്ച് 18 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 2,72,80,160 വോട്ടര്‍മാരാണ് ഉള്ളത്. 85 വയസ്സ് പിന്നിട്ട 2,49,960 വോട്ടര്‍മാരും 100 വയസ്സ് പിന്നിട്ട 2,999 പേരുമുണ്ട്. 88,384 പ്രവാസി വോട്ടര്‍മാരും ഉണ്ട്. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷിച്ചിട്ടുള്ളവരുടെ 21,04,787 കാര്‍ഡുകള്‍ പ്രിന്റിങ്ങിന് അയച്ചു. ഇതില്‍ 17,25,176 കാര്‍ഡുകള്‍ പ്രിന്റിംഗ് പൂര്‍ത്തിയാക്കി തിരികെ ലഭിച്ചു. ഈ മാസം അവസാനത്തോടുകൂടി വിതരണം പൂര്‍ത്തിയാകും.