നെറ്റ് യോഗ്യതയുള്ളവര്‍ക്ക് നേരിട്ട് പിഎച്ച്ഡി പ്രവേശനം

ഡൽഹി :പിഎച്ച്ഡി പ്രവേശനത്തിനുള്ള മാനദണ്ഡങ്ങള്‍ പരിഷ്ക്കരിച്ച് യുജിസി (യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മീഷൻ). നെറ്റ് സ്കോർ ഉള്ളവർക്ക് സർവകലാശാലകളുടെ എൻട്രൻസ് പരീക്ഷ ഇല്ലാതെ പ്രവേശനം നൽകണമെന്നാണ് പുതിയ നിര്‍ദേശം. ഇതുസംബന്ധിച്ച വിശദമായ ഉത്തരവും യുജിസി പുറത്തിറക്കി. നേരത്തെ നെറ്റിന് പുറമെ ജെആര്‍എഫ് കൂടി ലഭിച്ചവർക്ക് മാത്രമായിരുന്നു നേരിട്ട് ഗവേഷണത്തിന് പ്രവേശനം അനുവദിച്ചിരുന്നത്. ജെആര്‍എഫ് ഇല്ലാത്തവര്‍ക്ക് എന്‍ട്രസ് പരീക്ഷ എഴുതിയാലെ പിഎച്ച്ഡിക്ക് പ്രവേശനം ലഭിച്ചിരുന്നുള്ളു. ഇനി നെറ്റ് പാസായി നിശ്ചിത കട്ട്ഓഫ് മാര്‍ക്ക് നേടിയവര്‍ക്ക് പിഎച്ച്ഡിക്ക് നേരിട്ട് പ്രവേശനം നേടാനാകും.

എല്ലാ സർവകലാശാലകളും പുതിയ നിർദേശം നടപ്പാക്കണമെന്ന് യുജിസി ഉത്തരവില്‍ വ്യക്തമാക്കി. ഈ പരിഷ്കാരത്തോടെ യുജിസി നെറ്റ് സകോർ ഗവേഷണത്തിനുള്ള അടിസ്ഥാന യോഗ്യതയായി മാറും. പിഎച്ച്ഡി പ്രവേശനത്തിന് ഒന്നിലധികം ഒന്നിലധികം എന്‍ട്രസ് പരീക്ഷ എഴുതേണ്ട സാഹചര്യം ഇതുവരെയുണ്ടായിരുന്നു. പിഎച്ച്ഡി പ്രവേശനത്തിന് ദേശീയ തലത്തില്‍ ഒറ്റ എന്‍ട്രസ് പരീക്ഷ മാനദണ്ഡമാക്കുന്നതിന്‍റെ ഭാഗമായാണ് നെറ്റ് മാനദണ്ഡമാക്കാൻ തീരുമാനിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

കെ സുധാകരന്റെ അക്കൗണ്ട് ഹാക്ക് ചെയ്തു

തിരുവനന്തപുരം: കെ സുധാകരന്‍ എംപിയുടെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്തു. @SudhakaranINC...

അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു

ഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു....

മണിപ്പൂർ കലാപത്തെ കുറിച്ച് ചോദ്യം; പ്രകോപിതനായി അമിത് ഷാ

ഡൽഹി : മണിപ്പൂർ കലാപത്തെത്തുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ പ്രകോപിതനായി കേന്ദ്ര ആഭ്യന്തരമന്ത്രി...

സർക്കാരിനെ പ്രതിരോധത്തിലാക്കി പ്രതിപക്ഷം

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്‍റെ ചെലവ് കണക്കുകളുമായി ബന്ധപ്പെട്ട വിവാദത്തിൽ സർക്കാരിനെ...