എ.എ.പി എം.എൽ.എ അമാനത്തുല്ല ഖാനെതിരെ അറസ്റ്റ് വാറണ്ട് തേടി ഇ.ഡി കോടതിയിൽ

ഡൽഹി: ഡൽഹി വഖഫ് ബോർഡിലെ നിയമനങ്ങളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എ.എ.പി എം.എൽ.എക്കെതിരെ അറസ്റ്റ് വാറണ്ട് തേടി ഇഡി കോടതിയിൽ. . അമാനത്തുല്ല ഖാനെതിരെയാണ് അറസ്റ്റ് വാറണ്ട് ആവശ്യപ്പെട്ട് ഇ.ഡി ഡൽഹി റോസ് അവന്യൂ കോടതിയിൽ അപേക്ഷ നൽകിയത്. ബുധനാഴ്ചയാണ് ഇ.ഡി കോടതിയിൽ അപേക്ഷ നൽകിയത്. അപേക്ഷയുമായി ബന്ധപ്പെട്ട് ചില രേഖകൾ കോടതിയിൽ സമർപ്പിക്കാൻ ഇ.ഡി സമയം ആവശ്യപ്പെട്ടതിനെത്തുടർന്ന് കോടതി അപേക്ഷ പരിഗണിക്കുന്നത് 18ലേക്ക് മാറ്റി.അമാനത്തുല്ല ഖാനടക്കം നാലുപേർക്കെതിരെ ഇ.ഡി കുറ്റപത്രം സമർപ്പിച്ചിരുന്നു. തുടർന്ന് ഇ.ഡി സമൻസ് അയച്ചെങ്കിലും അമാനത്തുല്ല ഖാൻ ഹാജരായിരുന്നില്ല. കേസിൽ വിചാരണ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി അപേക്ഷ സമർപ്പിച്ചതിനെത്തുടർന്ന് ഏപ്രിൽ 20ന് ഹാജരാകാൻ ആവശ്യപ്പെട്ട് അമാനത്തുല്ല ഖാന് കോടതി സമൻസ് അയച്ചിട്ടുണ്ട്. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി ആറ് തവണ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അമാനത്തുള്ള ഖാന് സമന്‍സ് അയച്ചിരുന്നെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ലെന്ന് ഇ.ഡി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...