തൃശൂരിൽ സുരേഷ് ഗോപി ഒന്നാമത്; പത്മജ വേണുഗോപാൽ

തൃശൂർ: എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ​ഗോപി തൃശൂർ മണ്ഡലത്തിൽ ഒന്നാമതെത്തുമെന്ന് ബിജെപി നേതാവ് പത്മജ വേണു​ഗോപാൽ. പലരോടും സംസാരിച്ചപ്പോൾ സുരേഷ് ​ഗോപിയാണ് ഒന്നാമത് നിൽക്കുന്നത്. വിചാരിക്കുന്നതിലും കൂടുതൽ ഭൂരിപക്ഷത്തോടെ ജയിക്കുമെന്നും പത്മജ വ്യക്തമാക്കി.
കള്ളവോട്ട് എന്നത് എൽ‌ഡിഎഫിന്റെ ജോലിയാണെന്നും അവർ ആരോപിച്ചു. തന്റെ വോട്ട് കള്ളവോട്ടായി ചെയ്തവരാണ് ഇടതുപക്ഷമെന്നും പത്മജ തുറന്നടിച്ചു. ബിജെപി അം​ഗത്വം സ്വീകരിച്ച ശേഷമുള്ള ആദ്യത്തെ തെരഞ്ഞെടുപ്പ് ആയതിനാൽ ഈ തെരഞ്ഞെടുപ്പ് ഏറെ പ്രത്യേകതകൾ നിറഞ്ഞതാണെന്നും പത്മജ പറഞ്ഞു.ഞാൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിന് വോട്ട് ചെയ്യും. സ്വന്തം മനഃസാക്ഷി അനുസരിച്ച് വോട്ട് ചെയ്യാൻ ‌ഉപദേശിച്ചിട്ടുള്ളയാളാണ് പിതാവ് കെ.കരുണാകരനെന്നും അവർ പറഞ്ഞു. തൃശൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ കെ. മുരളീധരന് വേണ്ടി പ്രാർത്ഥിക്കുന്നുണ്ടോയെന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് സഹോദരന് വേണ്ടി പ്രാർ‌ത്ഥിക്കാൻ അദ്ദേഹ​ത്തിന് അസുഖമായി കിടക്കുകയല്ലല്ലോയെന്നായിരുന്നു പത്മജ യുടെ മറുപടി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: താമസിയാതെ തന്നെ മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ്...

സ്‌കൂട്ടർ യാത്രക്കാരിയെ കാർ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയെന്ന കേസില്‍...

തിരുപ്പതി ലഡു വിവാദത്തില്‍ ചന്ദ്രബാബു നായിഡുവിന് വിമര്‍ശനം

ഡല്‍ഹി: എന്തു തെളിവിന്‍റെ അടിസ്ഥാനത്തിലാണ് മൃഗക്കൊഴുപ്പ് ചേര്‍ത്ത നെയ്യു കൊണ്ടാണ് തിരുപ്പതി...

ജാഫര്‍ ഇടുക്കിക്കെതിരെ പീഡന പരാതി

തിരുവനന്തപുരം: മുകേഷ് എംഎല്‍എ ഉള്‍പ്പടെ നിരവധി നടന്‍മാര്‍ക്കെതിരെ പീഡന പരാതി നല്‍കിയ...