“ഉണ്ണിത്താന്റേത് വെറും ആരോപണം മാത്രം, കാസർകോട് എൽ.ഡി.എഫ് തിരിച്ചുപിടിക്കും”; എം.വി ബാലകൃഷ്ണൻ

കാസർകോട്: രാജ്മോഹൻ ഉണ്ണിത്താന്റെ കള്ളവോട്ട് ആരോപണം, വെറും ആരോപണം മാത്രമാണെന്ന് കാസർകോട് എൽ.ഡി.എഫ് സ്ഥാനാർഥി എംവി ബാലകൃഷ്ണൻ. പയ്യന്നൂരിലും കല്ല്യാശേരിയിലും സി.പി.എം വ്യാപകമായി കള്ള വോട്ട് ചെയ്തെന്ന് രാജ്മോഹൻ ഉണ്ണിത്താൻ ആരോപിച്ചിരുന്നു.. കാസർകോട് എൽഡിഎഫ് തിരിച്ചുപിടിക്കും. എൽഡിഎഫ് വോട്ടുകൾ കൃത്യമായി പോൾ ചെയ്യിക്കാൻ കഴിഞ്ഞെന്നും 70,000 കുറയാത്ത ഭൂരിപക്ഷം കിട്ടുമെന്നും എംവി ബാലകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.ബൂത്ത്‌ പിടിത്തം നടന്നെന്നു. ജില്ലാ പൊലീസ് മേധവി രാഷ്ട്രീയം കളിച്ചെന്നും ഉടൻ എസ്.പിയെ മാറ്റണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞത്. അവിടെ ​ഗുണ്ടാവിളയാട്ടമായിരുന്നു. ഞങ്ങൾ പൊലീസിനെ വിളിച്ചു പറഞ്ഞുപ്പോൾ അവർ വന്നു നമ്മളെ ബോധ്യപ്പെടുത്താൻ പ്രഹസനം കാണിക്കും. എന്റെ കാർ ആക്രമിക്കുമ്പോൾ പൊലീസ് നോക്കിനിൽക്കുകയായിരുന്നു. അവസാനം തളിപ്പറമ്പ് ഡി.വെ.എസ്.പിയെ വിളിച്ചു പറഞ്ഞു അദ്ദേഹം വന്ന് ലാത്തി ചാർജ് നടത്തിയാണ് എന്നെ അവിടെന്ന് മാറ്റിയത് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...