ഒടുവിൽ ഒപ്പ്; പരിഗണനയിൽ ഉണ്ടായിരുന്ന മുഴുവൻ ബില്ലുകളിലും ഒപ്പിട്ട് ഗവർണർ

തിരുവനന്തപുരം: നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളിൽ കൂടി ഒപ്പിട്ട് ഗവർണർ. ഭൂപതിവ് നിയമ ഭേദഗതി ബിൽ,നെൽ വയൽ നീർത്തട നിയമ ഭേദഗതി ബിൽ ,ക്ഷീരസഹകരണ ബിൽ അടക്കം പരിഗണനയിൽ ഉണ്ടായിരുന്ന ബില്ലുകളിലാണ് ഗവർണർ ഒപ്പിട്ടത്. ഭൂപതിവ് നിയമ ഭേദഗതി ബില്ലിൽ തീരുമാനം വൈകിയതിൽ സിപിഎം ഗവർണർക്ക് എതിരെ സമരം നടത്തിയിരുന്നു. ഇനി ബില്ലുകൾ ഒന്നും തന്നെ ഒപ്പിടാൻ ഗവർണറുടെ പക്കൽ ഇല്ലെന്നാണ് വിവരം. ഗവർണർ-സർക്കാർ തർക്കം നടക്കുന്നതിനിടയിൽ സംസ്ഥാന സർക്കാർ സുപ്രിംകോടതിയെ സമീപിക്കുന്നതിന് മുന്നോടിയായി തന്നെ കയ്യിലുള്ള ബില്ലുകളെല്ലാം ഗവർണർ രാഷ്ട്രപതിയ്ക്കയച്ചിരുന്നു. ഇതിന് ശേഷമാണ് സഭ പാസാക്കിയ അഞ്ച് ബില്ലുകളിൽ ഗവർണർ ഇപ്പോൾ ഒപ്പിട്ടിരിക്കുന്നത്. ഭൂപതിവ് നിയമഭേദഗതി ബിൽ, നെൽവയൽ നീർത്തട നിയമ ഭേദഗതി ബിൽ, ക്ഷീരസഹകരണ ബിൽ, സഹകരണ നിയമ ഭേദഗതി ബിൽ, അബ്കാരി നിയമ ഭേദഗതി ബിൽ എന്നീ ബില്ലുകളിലാണ് ഇപ്പോൾ ഗവർണർ ഒപ്പ് വച്ചിരിക്കുന്നത്.ഇതിൽ ഭൂപതിവ് നിയമ ഭേദഗതി ബിൽ ഇടുക്കി ജില്ലയിലെ പട്ടയവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ അവതരിപ്പിച്ചതാണ്. ബില്ലിന്റെ നിയമനടപടിയെ കുറിച്ച് സർക്കാർ ആലോചിച്ചു വരുന്നതിനിടയിലാണ് ഗവർണർ ഇപ്പോൾ ഇതിൽ ഒപ്പു വച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...