ഗുഡല്ലൂർ: മുതുമല കടുവ സങ്കേതത്തിന്റെ വ്യാജ വെബ്സൈറ്റ് വഴി ടൂറിസ്റ്റുകളുടെ പണം തട്ടിയെടുക്കുന്നതായി പരാതി. നീലഗിരിയിൽ എത്തുന്ന വിനോദ സഞ്ചാരികളിൽ പലരും മുതുമല കടുവ സങ്കേതത്തിലെ ആന ക്യാമ്പ് സന്ദർശനവും സവാരിക്കുമായി മുൻകൂട്ടി ബുക്ക് ചെയ്യുന്നവരാണ് വ്യാജ വെബ്സൈറ്റ് വഴി പണം അടച്ച് വഞ്ചിതരായത്.ബുക്ക് ചെയ്തവർ തെപ്പക്കാടിലെത്തി റിസർവേഷൻ വിവരം പറയുമ്പോഴാണ് അങ്ങനെയൊരു വിവരം തങ്ങളുടെ സൈറ്റിൽ അപ്ലോഡ് ചെയ്തിട്ടില്ലന്ന് അറിയിക്കുന്നത്. 7000 മുതൽ 10,000 രൂപവരെയാണ് ബുക്കിങ്ങിന് ഈടാക്കുന്നത്. ചിലർക്ക് പതിനായിരങ്ങൾ വരെ നഷ്ടപ്പെട്ട സാഹചര്യത്തിൽ വ്യാജ വെബ്സെറ്റിനെ കുറിച്ച് അന്വേഷിക്കാനും തീരുമാനിച്ചു.സൈബർ ക്രൈമിൽ പരാതിയും നൽകി. കഴിഞ്ഞ രണ്ടു വർഷമായി തട്ടിപ്പ് നടക്കുന്നതായിട്ടാണ് അധികൃതർ വ്യക്തമാക്കിയത്. www.mudumalaitiger reserve.com എന്ന ഓദ്യോഗിക വെബ്സൈറ്റ് വഴി മാത്രം ഓൺലൈൻ ബുക്ക് ചെയ്യണമെന്ന് മുതുമല കടുവ സങ്കേതം ഡെപ്യൂട്ടി ഡയറക്ടർ ദിവ്യ പറഞ്ഞു. www.mudumalainationalpark.com എന്നത് വ്യാജമാണെന്നും അവർ പറഞ്ഞു.