റിഗ് നിര്‍മ്മാണത്തിലൂടെ സിനിമയിലേക്ക്; ഛായാഗ്രാഹകന്‍ എന്ന സ്വപ്നത്തിലേക്ക് ‘ഗു’വിലൂടെ നടന്നടുത്ത് ചന്ദ്രകാന്ത്

സിനിമാ മോഹം ഉള്ളില്‍ താലോലിച്ചിരുന്ന ആ ആറാം ക്ലാസുകാരന്റെ സ്വപ്‌നങ്ങള്‍ അവന് നല്‍കിയത് ഒരു ഛായാഗ്രാഹകന്റെ മേലങ്കിയാണ്. സിനിമക്ക് പിന്നിലെ സാങ്കേതിക വശങ്ങളോടായിരുന്നു അവന് അടങ്ങാത്ത അഭിനിവേശം.

അവന്‍ വളര്‍ന്നു ഒപ്പം അവന്റെ സ്വപ്‌നങ്ങളും. അങ്ങനെ ആ യുവ കലാകാരന്‍, കോളേജ് പഠന കാലത്ത് തന്നെ സിനിമയുടെ സാങ്കേതിക മേഖലയില്‍ തന്റേതായ പാത കണ്ടെത്തിയിരുന്നു. ഇപ്പോള്‍ ഛായാഗ്രാഹകന്‍ എന്ന തന്റെ സ്വപ്നത്തിലേക്ക് എത്തപ്പെട്ടിരിക്കുകയാണ് സിനിമാ മോഹിയായ ആ പഴയ ആറാം ക്ലാസുകാരനായ ചന്ദ്രകാന്ത് മാധവന്‍… മണിയന്‍ പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മണിയന്‍ പിള്ള രാജു നിര്‍മ്മിക്കുന്ന പുതിയ ചിത്രമായ ‘ഗു’വിലൂടെ ചന്ദ്രകാന്ത് സ്വതന്ത്ര ഛായാഗ്രാഹകന്‍ ആകുന്നു.

സ്‌കൂള്‍ പഠനകാലത്താണ് തല മസാജ് ചെയ്യുന്ന വൈബ്രേറ്ററിന്റെ മോട്ടോറും ചെറിയ മെറ്റല്‍ ടിന്നും ലെന്‍സുമൊക്കെ ഉപയോഗിച്ച് പ്രൊജക്ടര്‍ ഉണ്ടാക്കിയും പിന്നീട് കോളേജില്‍ പഠിക്കുമ്പോള്‍ സ്വന്തമായി നാനോ ജിബ് നിര്‍മ്മിച്ച് സഹപാഠികളുടെ കൈയ്യടി നേടിയുമാണ് ആ കലാകാന്‍ തന്റെ സ്വപ്‌നങ്ങളിലേക്ക് ആദ്യ ചുവടു വെച്ചത്. അഭിനേതാക്കളുടെ ശരീരത്തില്‍ തന്നെ ഘടിപ്പിക്കാവുന്ന ബോഡി ക്യാം 360, ഗ്രില്ലുകളിലോ ദണ്ഡുകളിലോ ഘടിപ്പിക്കാവുന്ന ക്യാമറ മൗണ്ട് ആയ സ്പൈഡി ക്യാം എന്നിവ വികസിപ്പിച്ചതോടെ ചന്ദ്രകാന്ത് പാന്‍ ഇന്ത്യന്‍ ടെക്നീഷ്യന്‍ ആയി മാറി.

ക്യാമറകളുടെ മൂവ്മെന്റിന് റിഗ്ഗുകളുടെ പ്രാധാന്യമാണ് ചന്ദ്രകാന്തിനെ സിനിമാ രംഗത്ത് ശ്രദ്ധേയനാക്കുന്നത്. ഭ്രമയുഗത്തിന്റെ ഛായാഗ്രാഹകന്‍ ഷെഹ്നാദ് ജലാലിന്റെയും ഹ്രസ്വചിത്ര സംവിധായകന്‍ കാര്‍ത്തിക്കിന്റെയും പിന്തുണയോടെയാണ് ചന്ദ്രകാന്ത് ‘ഈ അടുത്ത കാലത്ത്’ എന്ന ചിത്രത്തിലൂടെ അരങ്ങേറുന്നത്. തുടര്‍ന്ന് സഞ്ജീവ് ശിവന്‍ സംവിധാനം ചെയ്ത ഹ്രസ്വചിത്രത്തില്‍ പ്രവര്‍ത്തിച്ചു.

വൈകാതെ രാജീവ് രവി, സന്തോഷ് ശിവന്‍ എന്നിവരെ പരിചയപ്പെട്ടു. ഇതോടെ ‘ഞാന്‍ സ്റ്റീവ് ലോപ്പസ്’, കമ്മട്ടിപ്പാടം എന്നീ ചിത്രങ്ങളില്‍ റിഗ് ചെയ്യാന്‍ അവസരം ലഭിച്ചു. പിന്നീട് സിനിമാട്ടോഗ്രാഫി ടീമിനൊപ്പം ചേര്‍ന്ന ചന്ദ്രകാന്ത് തൊണ്ടിമുതലും ദൃക്‌സാക്ഷിയും, വൈറസ്, മൂത്തോന്‍, തുറമുഖം, എന്നീ ചിത്രങ്ങളില്‍ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു. രാജീവ് രവിയുടെ തന്നെ പാരഡൈസ് എന്ന ശ്രീലങ്കന്‍ ചിത്രത്തിന്റെയും ഭാഗമായി.

അതേസമയം, നവാഗതനായ മനു സംവിധാനം ചെയ്യുന്ന ഹൊറര്‍ – സൂപ്പര്‍ നാച്ചുറല്‍ ചിത്രമാണ് ‘ഗു’. മാളികപ്പുറത്തിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന ദേവനന്ദയാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

അമാനുഷികത നിറഞ്ഞ ഒരു തറവാട്ടിലേക്ക് മിന്ന എന്ന കുട്ടി എത്തുന്നതോടെ അരങ്ങേറുന്ന സംഭവങ്ങളാണ് ‘ഗു’എന്ന ചിത്രത്തിന്റെ ഇതിവൃത്തം. മിന്നയെ ദേവനന്ദയാണ് അവതരിപ്പിക്കുന്നത്. സൈജു കുറുപ്പാണ് മിന്നയുടെ അച്ഛനായി വേഷമിടുന്നത്. അശ്വതി മനോഹരന്‍ മിന്നയുടെ അമ്മയായും അഭിനയിക്കുന്നു. ദേവനന്ദ, സൈജു കുറുപ്പ്, നിരഞ്ജ് മണിയന്‍ പിള്ള രാജു,അശ്വതി മനോഹര്‍ എന്നിവര്‍ക്കു പുറമേ നന്ദിനി ഗോപാലകൃഷ്ണന്‍, മണിയന്‍ പിള്ള രാജു, , കുഞ്ചന്‍, ലയാ സിംസണ്‍ എന്നിവരും പുതുമുഖങ്ങളായ കുട്ടികളും ഈ ചിത്രത്തില്‍ വേഷമിടുന്നു.

സംഗീതം. ജോനാഥന്‍ ബ്രൂസ്, എഡിറ്റിംഗ് – വിനയന്‍ എം.ജെ കലാസംവിധാനം – ത്യാഗു. മേക്കപ്പ് – പ്രദീപ് രംഗന്‍. കോസ്റ്റ്യും – ഡിസൈന്‍- ദിവ്യാ ജോബി. നിര്‍മ്മാണ നിര്‍വ്വഹണംഎസ്.മുരുകന്‍.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

കെ സുധാകരന്റെ അക്കൗണ്ട് ഹാക്ക് ചെയ്തു

തിരുവനന്തപുരം: കെ സുധാകരന്‍ എംപിയുടെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്തു. @SudhakaranINC...

അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു

ഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു....

മണിപ്പൂർ കലാപത്തെ കുറിച്ച് ചോദ്യം; പ്രകോപിതനായി അമിത് ഷാ

ഡൽഹി : മണിപ്പൂർ കലാപത്തെത്തുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ പ്രകോപിതനായി കേന്ദ്ര ആഭ്യന്തരമന്ത്രി...

സർക്കാരിനെ പ്രതിരോധത്തിലാക്കി പ്രതിപക്ഷം

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്‍റെ ചെലവ് കണക്കുകളുമായി ബന്ധപ്പെട്ട വിവാദത്തിൽ സർക്കാരിനെ...