സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് ശമനം ഉണ്ടായേക്കും ; ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് ഇന്ന് ശമനം ഉണ്ടായേക്കും.ഈ സാഹചര്യത്തില്‍ ഇന്ന് നാല് ജില്ലകളിൽ‌ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് ഓറ‍ഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം കൊല്ലം ഇടുക്കി തൃശ്ശൂര്‍ ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

അടുത്ത 3 മണിക്കൂറിനുള്ളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്കും മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുലര്‍ച്ചെ നല്‍കിയ മുന്നറിയിപ്പില്‍ പറഞ്ഞു.

ജൂൺ 1 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ട്. തീരപ്രദേശങ്ങളിലും ഇടനാടുകളിലും കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. ശക്തമായ കാറ്റും ഇടിമിന്നലും പ്രതീക്ഷിക്കണം. തെക്കൻ കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനം പാടില്ലെന്ന് നിര്‍ദേശമുണ്ട്. #weather #orange alert

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

രാഹുൽ ​ഗാന്ധി പരാജയപ്പെട്ട ഉത്പന്നം : ​ഖാർ​ഗെയ്ക്ക് ജെ പി നദ്ദയുടെ മറുപടി

ഡൽഹി : രാഹുൽ ഗാന്ധിക്കെതിരെ നടക്കുന്ന വിദ്വേഷ പരാമർശമങ്ങശുമായി ബന്ധപ്പെട്ട് കോൺഗ്രസ്...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

കൊച്ചി : സംസ്ഥാനത്തെ സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് പവന്...

അർജുനായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും; ഡ്രഡ്ജർ ഇന്ന് ഷിരൂരിലെത്തിക്കും

കർണാടക: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും....

വനിതാ ഡോക്ടറുടെ കൊലപാതകം : രണ്ടാം ഘട്ട ചർച്ചയും പരാജയം

കൊൽക്കത്ത : ആർജികാർ മെഡിക്കൽ കോളജ് വനിതാഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ...