അണ്ണാമലൈയെയും തമിഴിസൈയെയും വിമർശിച്ചു; രണ്ട് നേതാക്കളെ തമിഴ്നാട് ബി.ജെ.പി പുറത്താക്കി

ചെന്നൈ: തമിഴ്നാട് ബി.ജെ.പി അധ്യക്ഷൻ കെ.അണ്ണാമലൈയെയും മുതിർന്ന നേതാവ് തിമിഴിസൈ സൗന്ദർരാജനെയും വിമർശിച്ചതിന് പരസ്യമായി വിമർശിച്ചതിന് രണ്ട് പാർട്ടി നേതാക്കളെ തമിഴ്‌നാട് ബി.ജെ.പി അവരുടെ ചുമതലകളിൽ നിന്ന് നീക്കി.ഇരു നേതാക്കളും പാർട്ടി അച്ചടക്കം ലംഘിച്ചുവെന്നും അതുവഴി പാർട്ടിക്ക് അപകീർത്തി വരുത്തിയെന്നും ബി.ജെ.പി പറയുന്നു.
തമിഴ്നാട് ബി.ജെ.പിയുടെ ബൗദ്ധിക വിഭാഗത്തിൻ്റെ ഭാഗമായിരുന്ന കല്യാൺ രാമനെ എല്ലാ പാർട്ടി സ്ഥാനങ്ങളിൽ നിന്നും ഒഴിവാക്കുകയും ഒരു വർഷത്തേക്ക് പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. ഒബിസി വിഭാഗം ജനറൽ സെക്രട്ടറിയായിരുന്ന ട്രിച്ചി സൂര്യയെ പാർട്ടിയുടെ എല്ലാ ചുമതലകളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ, അണ്ണാമലൈയുടെ നേതൃത്വത്തെയും അദ്ദേഹത്തിൻ്റെ “വാർ റൂമിനെയും” രൂക്ഷമായി വിമർശിച്ച് കല്യാൺ രാമൻ രംഗത്തെത്തിയിരുന്നു.അണ്ണാമലൈയുടെ പ്രവർത്തന ശൈലിയെയും തീരുമാനങ്ങൾ എടുക്കുന്നതിനെതിരെയും അദ്ദേഹം തുറന്നടിച്ചു. എന്നാൽ, കൃത്യമായ തെളിവുകളില്ലാതെ സംസ്ഥാന നേതൃത്വത്തെയും പാർട്ടി പ്രവർത്തകരെയും കുറിച്ച് സോഷ്യൽ മീഡിയയിൽ കല്യാൺ രാമൻ അപവാദം പ്രചരിപ്പിക്കുകയാണെന്ന് ബി.ജെ.പി ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...