തിരുമനന്തപുരം നഗരത്തിലെ കുടിവെള്ള പ്രതിസന്ധിക്ക് പൂർണമായും പരിഹാരമാകാത്തതിൽ ജല അതോറിറ്റിയെ രൂക്ഷമായി വിമർശിച്ച് വികെ പ്രശാന്ത്… ചിലയിടങ്ങളിൽ മാത്രമാണ് ഇതുവരെ വെള്ളമെത്തിക്കാൻ അധികൃതർക്കായത്. നിരവധി പ്രദേശങ്ങളാണ് ഇതുവരെയും വെള്ളമെത്താനുള്ളത്. ഇവിടങ്ങളിൽ ഇപ്പോഴും കുടിക്കാനോ പാത്രം കഴുകാനോ അടിസ്ഥാന ആവശ്യങ്ങൾക്കോ വെള്ളമില്ലാതെ ആളുകൾ നെട്ടോട്ടമോടുകയാണ്. മൂന്നാം ദിവസമാണ് പ്രതിസന്ധിടെ പറ്റി കോർപ്പറേഷനും ജനപ്രതിനിധികളും അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു… സംഭവത്തിൽ ജല അതോറിറ്റിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് വി.കെ പ്രശാന്ത് എംഎൽഎ കുറ്റപ്പെടുത്തി. പണി നടക്കുന്നത് അറിയിച്ച് കേവലമൊരു വാർത്താക്കുറിപ്പ് മാത്രമാണ് ജല അതോറിറ്റി നൽകിയത്. 48 മണിക്കൂറിനകം പണി പൂർത്തിയാക്കി ജലവിതരണം പുനഃസ്ഥാപിക്കും എന്നായിരുന്നു അതിലുണ്ടായിരുന്നത്. എന്നാൽ അഞ്ചാം ദിവസമായിട്ടും ഭാഗീഗമായി മാത്രമേ പ്രതിസന്ധി പുനഃസ്ഥാപിക്കാൻ സാധിച്ചിട്ടുള്ളൂ..
ഏറ്റവും ഗുരുതര ആരോപണം എന്ന നിലയ്ക്കാണ് എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയെക്കുറിച്ച് ആദ്യംതന്നെ അന്വേഷിക്കാൻ തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് ഡിജിപിയുടെ നീക്കം. സന്ദർശനം എഡിജിപി എന്ന നിലയ്ക്കായിരുന്നോ ഔദ്യോഗിക സംവിധാനങ്ങൾ ഉപയോഗിച്ചായിരുന്നോ എന്നും അന്വേഷിക്കും.