ധാക്ക: ബംഗ്ലാദേശ് മുൻപ്രധാന മന്ത്രി ഷെയ്ഖ് ഹസീനയെ വിചാരണയ്ക്കായി വിട്ടുകിട്ടണമെന്ന് ഇന്ത്യയോട് ബംഗ്ലാദേശ് ആവശ്യപ്പെട്ടു. വധക്കേസിൽ വിചാരണ തുടരുന്നതുമായി ബന്ധപ്പെട്ടാണ് ബംഗ്ലാദേശ് ആവശ്യം ഉന്നയിച്ചത്..സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം ശക്തിപ്പെട്ടതിനെ തുടര്‍ന്ന് ഓഗസ്റ്റ് 5നാണ് ഷെയ്ഖ് ഹസീന രാജിവച്ച് ബംഗ്ലാദേശ് വിട്ടത്. ഇന്ത്യയില്‍ കഴിയുന്ന ഷെയ്ഖ് ഹസീനയെ വിട്ടുകിട്ടാന്‍ ചര്‍ച്ച നടത്തുമെന്ന് ഇന്റര്‍നാഷനല്‍ ക്രൈംസ് ട്രൈബ്യൂണല്‍ ചീഫ് പ്രോസിക്യൂട്ടര്‍ മുഹമ്മദ് താജുല്‍ ഇസ്‌ലാം പറഞ്ഞു. ഇതിനായി അന്താരാഷ്ട്ര ക്രൈം ട്രൈബ്യൂണലില്‍ ബംഗ്ലാദേശ് അപേക്ഷ നല്‍കും. രാജ്യത്തുടനീളം നടന്ന സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭത്തില്‍ പൊലിസ് ഷെയ്ഖ് ഹസീനയുടെ അറിവോടെ വിദ്യാര്‍ഥി നേതാക്കളെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഹസീന സര്‍ക്കാരിനെതിരേയുള്ള പ്രക്ഷോഭത്തില്‍ 1000 ത്തിലേറെ പേര്‍ കൊല്ലപ്പെട്ടെന്നാണ് കണക്ക്.