ഡോക്ടറെ രോ​ഗി ആക്രമിച്ച സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

ആലപ്പുഴ : വണ്ടാനം മെഡിക്കൽ കോളേജിൽ ഡോക്ടറെ രോ​ഗി കയ്യേറ്റം ചെയ്ത സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. സംഭവമുണ്ടായത് ഇന്നലെയാണ്. ശസ്ത്രക്രിയാ അത്യാഹിത വിഭാഗം ഹൗസ് സര്‍ജന്‍ ഡോ. അജ്ഞലിയെയാണ് രോ​ഗി മർദ്ദിച്ചത്. ഡോക്ടർ പരാതി നൽകിയതിനെ തുടർന്ന് കേസെടുത്ത പൊലീസ് പ്രതി ഷൈജുവിനെ തകഴിയിലെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തിരുന്നു. നെറ്റിയിൽ മുറിവുമായെത്തിയ ഷൈജു, മുറിവിൽ തുന്നലിടുന്നതിനിടെ ഡോക്ടറുടെ കൈ പിടിച്ച് തിരിക്കുകയായിരുന്നു.

വീണ്ടും ഡോക്ടറെ ഇയാള്‍ ആക്രമിക്കാന്‍ മുതിര്‍ന്നപ്പോള്‍ സുരക്ഷാ ജീവനക്കാര്‍ എത്തി ഇയാളെ പിടികൂടാന്‍ ശ്രമിക്കുകയായിരുന്നു. രോഗി മദ്യലഹരിയില്‍ ആയിരുന്നുവെന്ന് ഡോക്ടര്‍ പറയുന്നു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി.#alapuzha

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

BJP യിൽ വമ്പൻ ട്വിസ്റ്റ്. സുരേന്ദ്രന്റെ മാസ്റ്റർ പ്ലാൻ ഇങ്ങനെ. വെട്ടിലാവുന്നത് ഈ നേതാക്കൾ

സംസ്ഥാന പ്രസിഡന്റ് പദത്തിന്റെ കാര്യത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമുണ്ടാകും. കെ.സുരേന്ദ്രൻ 5 വർഷം...

ചാറ്റ് ജിപിടി ക്ക് പുതിയ എതിരാളി. ഡീപ് സീക്കിനെ പറ്റി അറിയാം.

ഡൽഹി: എ ഐ യുടെ ഏറെ സ്വീകാര്യത നേടിയ സേവനമായിരുന്നു ചാറ്റ്...

​ഗസ്സയിൽ ഇസ്രായേലി ബോംബുകൾ നിർവീര്യമാക്കി : ​ഗസ്സ പോലീസ്

​ഗസ്സ: ​ഗസയിൽ ഡസൻകണക്കിന് ഇസ്രായേലി ബോംബുകൾ നിർവീര്യമാക്കിയെന്ന് ​ഗസ്സ പോലീസ്.. എന്നാലും...

കോൺ​ഗ്രസിലെ പുനഃസംഘടന. 7 DCC കളിലെ അധ്യക്ഷന്മാരുടെ ലിസ്റ്റ് പുറത്ത്

പുനഃസംഘടനയ്ക്കൊരുങ്ങുമ്പോൾ കരുത്തനായി മാറുകയാണ് കെ സുധാകരൻ. മലയോര പ്രചരണ ജാഥയിലൂടെ വിഡി...