റിതേഷ് ദേശ്‍മുഖ് നായകനായ വിസ്‍ഫോഠ് പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത് ജിയോ സിനിമയിലൂടെ ആണ്. മികച്ച പ്രതികരണമാണ് വിസ്‍ഫോഠിന് ലഭിക്കുന്നതും. റിതേഷ് ദേശ്‍മുഖിന്റെ വിസ്‍ഫോഠ് സിനിമയുടെ സംവിധാനം കുക്കി ഗുലാതിയും മറ്റ് പ്രധാന കഥാപാത്രങ്ങളായി ഫര്‍ദീൻ ഖാൻ, പ്രിയ ബാപത്, ഷീബ ഛദ്ദ, അര്‍ജുൻ അനേജ, പൂര്‍ണേന്ദു ഭട്ടാചാര്യ, പാര്‍ഥ് സിദ്ദ്‍പുര എന്നിവരും എത്തിയപ്പോള്‍ ആദ്യ ആഴ്‍ചയിലെ കണക്കെടുപ്പില്‍ ഒടിടിയില്‍ ഒന്നാമതാണെന്നാണ് ഓര്‍മാക്സ് മീഡിയ റിപ്പോര്‍ട്ട്.
റിതേഷ് ദേശ്‍മുഖിന്റേതായി ഒരു വെബ് സീരീസ് അടുത്തിടെയെത്തിയത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. റിതേഷ് ദേശ്‍മുഖിന്റെ പില്‍ എന്ന സീരീസ് മികച്ച അഭിപ്രായമുണ്ടാക്കിയിരുന്നു. ഫാര്‍മസ്യൂട്ടിക്കല്‍ ഇൻഡസ്റ്ററിയാണ് പില്‍ എന്ന വെബ് സീരീസിന്റെ പശ്ചാത്തലമായത്. സംവിധാനം നിര്‍വഹിച്ചത് രാജ്‍കുമാര്‍ ഗുപ്‍തയാണ്. റിതേഷ് ദേശ്‍മുഖ് നായകനായ ചിത്രങ്ങളില്‍ ഒടുവില്‍ എത്തി ഹിറ്റായത് വേദ ആണ്. റിതേഷ് ആദ്യമായി സംവിധാനം ചെയ്‍തത് എന്ന നിലയില്‍ വേദ് സിനിമ പേരു കേട്ടിരുന്നു.#visfot