അനാവശ്യമായി മരുന്ന് കഴിക്കണ്ട.. അമിത ചെലവില്ല.. രോഗം മാറ്റാം പ്രകൃതി ചികിത്സയിലൂടെ

Sub Editor: Lakshmi Renuka

സ്വയം ചികിൽസിക്കാനും രോഗത്തെ പ്രതിരോധിക്കാനുമുള്ള കഴിവ് മനുഷ്യ ശരീരത്തിനുണ്ട്. അത് നഷ്ടപ്പെടുമ്പോഴാണ് ഒരുവൻ രോഗിയായി മാറുന്നത്. അമിതമായ മരുന്നിന്റെ ഉപയോഗം മനുഷ്യ ശരീരത്തിന്റെ സ്വഭാവികമായ പ്രതിരോധ ശേഷിയെയും സന്തുലിതാവസ്ഥയെയും ഇല്ലാതാക്കുന്നു. എന്നാൽ ഈ അവസ്ഥയിൽ നിന്ന് മുക്തി നേടാനാകും. പ്രകൃതിയിലേക്ക് മടങ്ങുന്നതിലൂടെ.

അനാവശ്യമായി മരുന്നുകളെ ആശ്രയിക്കാതെ രോഗശാന്തി നൽകുന്ന ചികിത്സാ രീതിയാണ് പ്രകൃതിചികിത്സ. പ്രകൃതിയോട് ഇഴുകി ചേർന്നുള്ള ഈ ചികിത്സാരീതിക്ക് വഴി തുറക്കുന്ന ഒരു സ്ഥാപനം ഉണ്ട് ഇങ്ങ് തിരുവനന്തപുരം കേശവദാസപുരത്ത്. എട്ടു വർഷമായി നവജീവൻ പ്രകൃതി ചികിത്സാ ആശുപത്രി നിരവധി രോഗികൾക്ക് സാന്ത്വനമേകുന്നു.

പ്രകൃതി ചികിത്സയിൽ പ്രാവീണ്യം നേടിയ പ്രശസ്തനായ ഡോ. കരകുളം നിസാമുദ്ദീൻ ആണ് നവജീവന്റെ അമരക്കാരൻ. തിരുവനന്തപുരം സ്വദേശിയായ ഡോ. നിസാമുദ്ദീൻ കഴിഞ്ഞ 12 വർഷമായി പ്രകൃതി ചികിത്സാരംഗത്ത് പ്രവർത്തിക്കുന്നു. മറ്റ് ചികിത്സാരീതികൾ പരാജയപ്പെടുന്നിടത്ത് നവജീവൻ എന്ന സ്ഥാപനം പ്രതീക്ഷ നൽകുന്നുണ്ട്. അതിന്റെ ഉദാഹരണങ്ങൾ നിരവധിയുണ്ട്. ക്യാൻസർ, ഹാർട്ട്ബ്ലോക്ക്, പ്രമേഹം, പ്രഷർ, വാതരോഗങ്ങൾ, അമിതവണ്ണം, വെരിക്കോസ് വെയിൻ, ആമാശയ സംബന്ധമായ പ്രശ്നങ്ങൾ, വന്ധ്യത തുടങ്ങിയ രോഗങ്ങൾക്ക് ഒക്കെ നവജീവനിൽ പരിഹാരമുണ്ട്.

എന്താണ് പ്രകൃതി ചികിത്സ

മാരകമായ മരുന്നുകളുടെ സഹായമില്ലാതെ പൂർണ്ണമായും രോഗം മാറ്റാവുന്ന ചികിത്സാ രീതിയാണ് പ്രകൃതി ചികിത്സ. ശരീരത്തിനും മനസ്സിനും പരിപൂർണ്ണ വിശ്രമമാണ് രോഗാവസ്ഥയിൽ ഈ ചികിത്സാരീതി നിർദ്ദേശിക്കുന്നത്. ദൈനംദിന ജീവിതത്തിൽ നമുക്ക് അനുഭവിക്കേണ്ടിവരുന്ന ചെറിയ രോഗങ്ങൾ മുതൽ അർബുദം പോലെയുള്ള മാരകമായ രോഗങ്ങൾക്ക് വരെ ഇവിടെ ചികിത്സയുണ്ട്. പ്രകൃതി ചികിത്സ ചെയ്യുന്നതുകൊണ്ട് രോഗിക്ക് യാതൊരുവിധത്തിലുള്ള പാർശ്വഫലങ്ങളും അനുഭവിക്കേണ്ടി വരില്ല എന്നത് ഒരു പ്രത്യേകതയാണ്.

നവജീവനിൽ ലഭ്യമായ ചികിത്സകൾ

  • യോഗ ചികിത്സ
  • മണ്ണ് ചികിത്സ
  • തിരുമ്മൽ
  • ഭക്ഷണക്രമീകരണം
  • അക്യുപങ്ചർ
  • ഉപവാസം
  • ഉദര സ്നാനം
  • ആവിക്കുളി
  • നട്ടെല്ല് സ്നാനം

നവജീവന്റെ പ്രത്യേകതകൾ

  • രോഗമില്ലാത്തവർക്കുള്ള സുഖചികിത്സയും ഇവിടെ ലഭ്യമാണ്.
  • രോഗികൾക്ക് കുടുംബാന്തരീക്ഷമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
  • ചിട്ടയായ ചികിത്സാരീതിയിലൂടെ മാനസികവും ശാരീരികവുമായി രോഗിയെ ആരോഗ്യവാനാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

അര്‍ജുന്‍റെ ലോറി കണ്ടെത്തി

ഷിരൂര്‍: ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനായുള്ള...

വേണാടിന് കൂടുതല്‍ കോച്ച് അനുവദിക്കണം; റെയില്‍വേക്ക് കത്ത് നല്‍കി

തിരുവനന്തപുരം: യാത്രാ ദുരിതം രൂക്ഷമായ സാഹചര്യത്തില്‍ ഹ്രസ്വദൂര യാത്രക്കാര്‍ കൂടുതലായി ആശ്രയിക്കുന്ന...

സിദ്ദിഖിന്‍റെ ജാമ്യാപേക്ഷ; തടസ ഹർജിമായി സംസ്ഥാന സർക്കാർ

കൊച്ചി: ബലാത്സം​ഗക്കേസിൽ നടൻ സിദ്ദിഖിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ തടസ ഹർജി ഫയൽ...

കങ്കണയെ അപലപിച്ച് ബിജെപി; മാപ്പ് പറഞ്ഞ് താരം

ഡൽഹി: കർഷക സമരത്തെ തുടർന്ന് കേന്ദ്രസർക്കാർ റദ്ദാക്കിയ കാർഷിക നിയമങ്ങൾ തിരികെ...