‘തിരു ആനന്ദ പൂര’ത്തിനായി തലസ്ഥാനം ഒരുങ്ങി

ഇനി മുതൽ അഞ്ച് നാൾ തിരുവനന്തപുരം ‘തിരു ആനന്ദ പുരം’ ആകും. 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തിരുവനന്തപുരത്ത് തിരിതെളിയും. മലയാളത്തിന്റെ മഹാനായ എഴുത്തുകാരൻ എം ടി യ്ക്ക് ആദരസൂചകമായി പേര് നൽകിയിട്ടുള്ള സെൻട്രൽ സ്റ്റേഡിയം വേദി 1 ‘നിള’യിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഗാടനം നിർവഹിക്കും. പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കും. നദികളുടെ പേര് നൽകിയിട്ടുള്ള 25 വേദികളിലായി പതിനയ്യായിരത്തോളം കുട്ടികലാകാരന്മാർ തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കും.

മത്സരയിനങ്ങളിൽ എ ഗ്രേഡ് കരസ്ഥമാക്കുന്ന വിദ്യാർത്തുകൾക്കു 1000 രൂപ സ്കോളർഷിപ്പും നൽകും. കലോത്സവ ചരിത്രത്തിൽ ആദ്യമായി തദ്ദേശീയ ജനതയുടെ 5 നൃത്തരൂപങ്ങൾകൂടി ഈ വർഷത്തെ മത്സര ഇനങ്ങളായി ഉൾപ്പെടുത്തിയിട്ടുണ്ട്. മംഗലംകളി, പണിയനൃത്തം, പളിയനൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം എന്നിവയാണ് പുതുതായി ഉൾപ്പെടുത്തിയ നൃത്തരൂപങ്ങൾ. മത്സര ഫലങ്ങൾ വേദികൾക്കരികിലുള്ള ഡിജിറ്റൽ സ്‌ക്രീനിൽ പ്രദർശിപ്പിക്കും. പുത്തരിക്കണ്ടത് സജ്ജീകരിച്ചിട്ടുള്ള വിശാലമായ ഊട്ടുപുരയിൽ ഒരേ സമയം 4000 പേർക്ക് ആഹാരം കഴിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

വേദിയിൽ കണ്ണ് നിറഞ്ഞാടി വെള്ളാർമലയിലെ കുരുന്നുകൾ

ഒരു വേദനയോടെ അല്ലാതെ നമുക്ക് വെള്ളാർമല സ്കൂളിനെയും ഉണ്ണികൃഷ്ണൻ മാഷിനെയും ഓർക്കാൻ...

ന്യൂ ഡൽഹി തെരഞ്ഞെടുപ്പു തീയതികൾ പ്രഖ്യാപിച്ചു. വോട്ടെടുപ്പ് ഫെബ്രുവരി 5 ന്, വോട്ടെണ്ണൽ 8 ന്

ന്യൂ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. ഡൽഹിയിൽ നടന്ന വാർത്ത...

കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജി വെച്ചു. 9 വർഷത്തെ അധികാരകാലത്തിനു അന്ത്യം

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രധാനമന്ത്രിനസ്ഥാനവും ലിബറൽ പാർട്ടി അധ്യക്ഷ സ്ഥാനവും...

രാജ്യത്ത് HMPV വ്യാപനം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം.

ഇന്ത്യയില്‍ HMPV രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന സാഹചര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ്...