15 ലക്ഷം കൈക്കൂലി. ഐ സി ബാലകൃഷ്ണന്റെ പി എ ക്ക് എതിരെ നിർണായക വെളിപ്പെടുത്തൽ.

കോൺഗ്രസ് വയനാട് മുൻ ട്രെഷറർ എൻ എം വിജയൻറെ ആത്മഹത്യയിൽ പ്രതിസ്ഥാനത്തു നിൽക്കുന്ന ഐ സി ബാലകൃഷ്ണൻ വീണ്ടും കുരുക്കിൽ. സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ സഹകരണ ബാങ്കില്‍ നിയമനത്തിനായി 15 ലക്ഷം രൂപ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയുടെ പി എ ആയിരുന്ന ബെന്നിക്ക് നല്‍കി എന്നാണ് വെളിപ്പെടുത്തൽ. ബത്തേരി വടക്കനാട് സ്വദേശി അനീഷ് ജോസഫ് 2013ൽ ഭാര്യയുടെ നിയമനത്തിനായാണ് പണം നല്‍കിയത്. എംഎല്‍എയുടെ അറിവോടെയാണ് പി എ പണം വാങ്ങിയതെന്നും അനീഷ് പറയുന്നു. പണം കൊടുത്തതിന്റെ രേഖകള്‍ സഹിതം അനീഷ് ഡിവൈഎസ്പിക്ക് പരാതി നൽകിയിട്ടുണ്ട്.

“രണ്ടരലക്ഷം രൂപ തിരിച്ചുകിട്ടി. ലോണ്‍ എടുത്താണ് പണം നല്‍കിയത്. ലോണ്‍ തിരിച്ചടക്കാന്‍ സ്ഥലം വില്‍ക്കേണ്ടി വന്നുവെന്നും അനീഷ് പറയുന്നു. എംഎല്‍എയുടെ അറിവോടെയാവാം പണം വാങ്ങിയത്. പി എ വിചാരിച്ചാല്‍ ജോലി ലഭിക്കില്ലല്ലോയെന്നും അനീഷ് ചോദിക്കുന്നു.” ഇതിനിടയിൽ പണം മടക്കി നൽകി നിലവിൽ ഉയർന്നിരിക്കുന്ന പ്രശ്നങ്ങൾ ഒത്തുതീർപ്പാകാനുള്ള നീക്കങ്ങളും നടക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

കോൺഗ്രസ്‌ വിട്ടവരെ ഒപ്പം കൂട്ടാൻ PV അൻവർ! തൃണമൂലിലെത്തിക്കാൻ വാഗ്ദാനപ്പെരുമഴ

എൽ.ഡി.എഫിലെയും യു.ഡി.എഫിലെയും പല പാർട്ടികളിൽനിന്നും ഒതുക്കപ്പെട്ടവരും ഒതുങ്ങിക്കൂടിയവരുമായ നേതാക്കളെ ഒപ്പംകൂട്ടി തൃണമൂൽ...

കൃത്യമായ മറുപടി വേണം: ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതി താക്കീത്.

ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതിയുടെ താക്കീത്. ജാമ്യം അനുവദിച്ചിട്ടും ചൊവ്വാഴ്ച പുറത്തിറങ്ങാത്തത് എന്ത്...

അമരക്കുനിയിലെ കടുവയുടെ ലൊകേഷൻ കണ്ടെത്തി. പിടികൂടാൻ ഒരുങ്ങി വനംവകുപ്പ്.

ദിവസങ്ങളോളം ജനങ്ങളെ ഭീതിയിലാക്കിയ വയനാട് അമരക്കുനിയിലെ കടുവയെ വനംവകുപ്പ് ലൊക്കേറ്റ് ചെയ്തു....

47 വർഷങ്ങൾക്ക് ശേഷം 24 അക്ബർ റോഡിൽ നിന്നും പടിയിറങ്ങുന്നു. കോൺഗ്രസ്സിന് പുതിയ ആസ്ഥാന മന്ദിരം.

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്‌ഘാടനം ഇന്ന് സോണിയ...